
തിരുവനന്തപുരം: ഭക്ഷ്യാവശ്യങ്ങള്‍ക്ക് പ്രാകൃതരീതിയില്‍ മൃഗങ്ങളെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്ന കർശനനിർദേശവുമായി കേന്ദ്രം.
ശാസ്ത്രീയമായേ അറക്കാവൂവെന്നും ഇതിനുള്ള സംവിധാനങ്ങള്‍ ഏർപ്പെടുത്തണമെന്നുംകാണിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്ര ആനിമല്‍ വെല്‍ഫെയർ ബോർഡ് നിർദേശം നല്കി.
ഇപ്പോൾ മിക്ക സ്ഥലങ്ങളിലും മൃഗങ്ങളുടെ തലയിൽ ചുറ്റികകൊണ്ട് അടിച്ച് ബോധംകെടുത്തുന്ന രീതിയാണുള്ളത്. ഇത് അവസാനിപ്പിക്കണമെന്നതാണ് നിർദേശം. മൃഗങ്ങളുടെ നെറ്റിയില്‍ ഉയർന്ന മർദം ഒരുമിച്ചു ചെലുത്തുന്ന ന്യൂമാറ്റിക് സ്റ്റണ്ണിങ് രീതിയാണ് നിലവിലുള്ള ശാസ്ത്രീയമായ ഒരു സംവിധാനം. കൂടാതെ, നെറ്റിയിലേക്ക് തോക്കുപയോഗിച്ച് വെടിയുതിർത്തും ബോധംകെടുത്തുന്ന മറ്റൊരു രീതിയും നിലവിലുണ്ട്.
കൊല്ലുന്ന മൃഗങ്ങളുടെ ചോര വാർത്തുകളഞ്ഞ് ഇറച്ചി ശാസ്ത്രീയമായും വൃത്തിയായും എടുക്കണമെന്നും കേന്ദ്ര മൃഗക്ഷേമബോർഡ് നിർദേശിക്കുന്നു. സമീപജില്ലകള്ക്ക് പൊതുവായി പ്രയോജനപ്പെടുംവിധം ശാസ്ത്രീയമായ അറവുശാലകള്‍ സ്ഥാപിക്കുകയാണ് പ്രായോഗികമെന്ന് മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ എംഡി ഡോ. സലില്‍ കുട്ടി വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group