ഭര്‍ത്താവിനെ അടിച്ചുക്കൊന്നു; കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ ഭാര്യ പിടിയില്‍

Spread the love

പത്തനംതിട്ട :  ഭർത്താവിനെ തല്ലിക്കൊന്ന കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ ഭാര്യ പോലീസ് പിടിയില്‍. റാന്നി പെരുനാട് സ്വദേശിനി ശാന്തയാണ് പിടിയിലായത്. ഭർത്താവ് രത്നാകരനെ കൊലപ്പെടുത്തിയ ശാന്ത, കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവില്‍ പോയിരുന്നു.

കഴിഞ്ഞ വർഷം ഏപ്രില്‍ 14-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രാത്രിയില്‍ മദ്യപിച്ച്‌ വഴക്കുണ്ടാക്കിയ രത്നാകരനെ വിറക് കഷ്ണം കൊണ്ട് ശാന്ത അടിച്ചു കൊല്ലുകയായിരുന്നു. കേസില്‍ കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് ശാന്ത പുറത്തിറങ്ങിയിരുന്നു. പിന്നാലെ ഒളിവില്‍ പോയി.

പത്തനംതിട്ട അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ വെച്ചൂച്ചിറയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group