വിലയിലും തൂക്കത്തിലും വെട്ടിപ്പ് നടത്തി വഴിയോര പൂക്കച്ചവടക്കാർ, ഒത്താശ ചെയ്യുന്നതാവട്ടെ നഗരസഭയിലെ ചില കൗൺസിലർമാരും ; നഗരസഭയിൽ നിന്ന് ലൈസൻസ് എടുത്ത് കോട്ടയം നഗരത്തിൽ പൂക്കട നടത്തുന്ന വ്യാപാരികളെ ഓണക്കാലത്ത് ദുരിത കയത്തിലാക്കി കോട്ടയം നഗരസഭയുടെ ഇരട്ടത്താപ്പ്

Spread the love

കോട്ടയം : വാടകയും നികുതിയും നല്‍കി ലൈസൻസ് എടുത്ത് നിയമപരമായി കോട്ടയം നഗരത്തിൽ പൂ കച്ചവടം നടത്തുന്ന വ്യാപാരി കളെ ഓണക്കാലത്ത് ദുരിത കയത്തിലാക്കി കോട്ടയം നഗരസഭ.

അത്തം എത്തുന്നതോടെ തിരുനക്കരയില്‍ പൂക്കച്ചവടം നടത്താൻ എത്തുന്ന അന്യസംസ്ഥാനക്കാർക്ക് താത്കാലിക സംവിധാനം ഒരുക്കിക്കൊടുത്തതാണ് പതിവ് കച്ചവടക്കാരെ നഗരസഭ ദുരിതത്തിലാക്കുന്നത്.

പതിവായി ഓണക്കച്ചവടത്തില്‍ പ്രതീക്ഷയർപ്പിച്ച് പൂ വ്യാപാരം നടത്തുന്ന ഇവരെ നിരാശരാക്കുന്ന പ്രവണതയാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി നഗരസഭ പിന്തുടരുന്നത്. തമിഴ്നാട്ടില്‍ നിന്ന് പൂ വരുത്തിച്ചാണ് ഇവിടെ വ്യാപാരികളുടെ വില്പന. ഇതിനിടെയാണ് തമിഴ്നാട്ടിൽ നിന്നുള്ള ഒരു വിഭാഗം കച്ചവടക്കാർ പൂക്കളുമായി കോട്ടയത്തെ തെരുവുകളിൽ കച്ചവടം നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാധാരണ ഒരു വ്യാപാരിക്ക് ഒരു വർഷം കറണ്ട് ചാർജും നികുതിയും വാടകയും എല്ലാം ചേർന്ന് മൂന്ന് ലക്ഷത്തിന് മുകളില്‍ ചെലവുണ്ട്. ഇതടക്കമുള്ള വരുമാനം കണ്ടെത്താൻ പെടാപ്പാട് പെടുമ്പോഴാണ് ഒരുവിഭാഗം കൗണ്‍സിലർമാരെ സ്വാധീനിച്ച്‌ തമിഴ് സംഘം ഓണ കച്ചവടം  കൊണ്ടുപോകുന്നത്. ഇവർ നടത്തുന്നതാകട്ടെ തൂക്കത്തിലും വിലയിലും തട്ടിപ്പ് കാണിച്ചുള്ള കച്ചവടവും

ഒരുവശത്ത് തെരുവില്‍ അനധികൃത കച്ചവടം ഒഴിപ്പിക്കാൻ ഇടപെടുന്ന നഗരസഭ മറുവശത്ത് അന്യസംസ്ഥാനക്കാരായ കച്ചവടക്കാരെ പ്രോത്സാഹിപ്പിക്കുന്നത് അഴിമതി ലക്ഷ്യം വച്ചാണെന്ന് വ്യാപാരികള്‍ പറയുന്നത്. അത്തം മുതലാണ് തെരുവു പതിച്ച്‌ കൊടുക്കുന്നത്. നിരനിരയായി പൂക്കള്‍ കൂട്ടിയിടുന്നത് കാണുന്ന സാധാരണക്കാർ സ്വാഭാവികമായും പൂക്കടകളിലേയ്ക്ക് ചെല്ലാതെ തമിഴ് സംഘത്തിന്റെ അടുത്തേയ്ക്ക് പോകും. എന്നാൽ ഇവരാകട്ടെ തൂക്കത്തിൽ കൃതൃമത്വം കാണിച്ച് ഒരു കിലോ കൊടുക്കേണ്ടിടത് മുക്കാൽ കിലോ പൂക്കൾ മാത്രം നൽകിയും വില വർധിപ്പിച്ചും വെട്ടിപ്പ് തടത്തുകയാണ്, ഇത് മുൻവർഷങ്ങളിൽ ലീഗൽ മെട്രോളജി വകുപ്പ് കണ്ടെത്തുകയും ചെയ്തതാണ്.

എന്നിട്ടും നഗരസഭ വഴിയോര പൂ കച്ചവടക്കാരായ തമിഴ്നാട്ടുകാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.