
തൃശ്ശൂർ: തൃശ്ശൂരിൽ ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരി മരിച്ചു. അന്തിക്കാട് കുറ്റിമാവ് സ്വദേശി വന്നേരി വീട്ടില്‍ ഗോപാലന്റെ മകള്‍ ലീനയാണ് (56) മരിച്ചത് .
ഇന്ന് രാവിലെ കുറ്റിമാവില്‍ നിന്ന് സ്വകാര്യ ബസില്‍ കയറിയ ലീന അന്തിക്കാട് ആല്‍ സെന്ററില്‍ വച്ച് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. കണ്ടക്ടറും ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാരും ചേർന്ന് ലീനയ്ക്ക് വെള്ളം നല്‍കി. ഇതേ ബസില്‍ തന്നെ ഇവരെ കാഞ്ഞാണിയിലെ ആശുപത്രിയിലും തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.