
കോഴിക്കോട്: വീട്ടുമുറ്റത്ത് നിന്ന് ചന്ദനമരം മോഷണം പോയതായി പരാതി. കോഴിക്കോട് കക്കാട്ടില്‍ സഹകരണ ബാങ്കിന് സമീപത്തായുള്ള ചട്ടിപ്പറമ്പത്ത് ഷാജുവിന്റെ വീട്ടുമുറ്റത്തെ 25 വര്‍ഷം പഴക്കമുള്ള ചന്ദനമരമാണ് കഴിഞ്ഞ ദിവസം രാത്രി മുറിച്ചുകടത്തിയത്.
ആറ് മാസം മുന്‍പ് ചന്ദന മരം കച്ചവടത്തിനായി ആവശ്യപ്പെട്ടുകൊണ്ട് വീട്ടില്‍ ആളുകള്‍ വന്നിരുന്നതായി ഷാജു പറഞ്ഞു. ഏകദേശം 60,000 രൂപയോളം വിലവരുന്ന ചന്ദനത്തടിയാണ് യന്ത്രവാളുപയോഗിച്ച് മുറിച്ചുകടത്തിയത്. എന്നാല്‍ രാവിലെയാണ് വീട്ടുകാര്‍ മോഷണ വിവരം അറിഞ്ഞത്. ഇതുസംബന്ധിച്ച് കുറ്റ്യാടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.