പ്രിയപ്പെട്ട പ്രേക്ഷകര്‍ ഹൃദയം കൊണ്ട് “ഹൃദയപൂര്‍വത്തെ” സ്വീകരിച്ചതിൽ സന്തോഷം; എല്ലാ പ്രേക്ഷകര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി: മോഹൻലാൽ

Spread the love

ഓണം റിലീസ് ആയി എത്തിയ ഹൃദയപൂര്‍വം പ്രേക്ഷകര്‍ ഇരുകൈ നീട്ടി സ്വീകരിച്ചതിലുളള സന്തോഷം പങ്കുവച്ചിരിക്കുകയാണ് മോഹന്‍ലാല്‍. സിനിമ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തതിലുളള സന്തോഷം ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് താരം അറിയിച്ചിരിക്കുന്നത്. അമേരിക്കയിലാണ് താരം ഇപ്പോഴുളളത്. നിമിഷങ്ങൾ കൊണ്ട് തന്നെ വീഡിയോ വൈറലായി മാറുകയും ചെയ്തിരിക്കുകയാണ്.

മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെയാണ്:-

പ്രിയപ്പെട്ട പ്രേക്ഷകര്‍ ഹൃദയം കൊണ്ട് ഹൃദയപൂര്‍വത്തെ സ്വീകരിച്ചു എന്നറിയുന്നതില്‍ ഒരുപാടു സന്തോഷം. ഞാനിപ്പോള്‍ യു.എസിലാണുളളത്. ഇവിടെയും നല്ല റിപ്പോര്‍ട്ടുകളാണ് സിനിമയെക്കുറിച്ച്‌ ലഭിക്കുന്നത്. ഒരുപാടു സന്തോഷം. ഇങ്ങനെ ഒരു സിനിമയെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു അതൊരു വിജയചിത്രമായി മാറ്റിയ എല്ലാ പ്രേക്ഷകര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. എല്ലാവര്‍ക്കും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു ഓണം ഞാന്‍ ആശംസിക്കുന്നു. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഹൃദയപൂര്‍വം ഓണാശംസകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2015-ല്‍ പുറത്തിറങ്ങിയ ‘ എന്നും എപ്പോഴും’ എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യനാണ് കഥ ഒരുക്കിയിരിക്കുന്നത്. മാളവിക മോഹനനാണ് ചിത്രത്തിലെ നായിക. ലാലു അലക്‌സ്, സംഗീത് പ്രതാപ്, സംഗീത, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.