സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തില്‍ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവിൻ്റെ പരാതി :മോശമായി സംസാരിക്കുകയും സമീപ്പിക്കുകയും ചെയ്തുവെന്നായിരുന്നു സ്വപ്നസുരേഷിൻ്റെ വെളിപ്പെടുത്തല്‍.

Spread the love

തിരുവനന്തപുരം: സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തില്‍ മുൻ മന്ത്രിയായ കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവിൻ്റെ പരാതി.

കോണ്‍ഗ്രസ് നേതാവ് എം മുനീറാണ് ഡിജിപിക്ക് പരാതി നല്‍കിയത്. മുൻ മന്ത്രി മോശമായി സംസാരിക്കുകയും സമീപ്പിക്കുകയും ചെയ്തുവെന്നായിരുന്നു സ്വപ്നസുരേഷിൻ്റെ വെളിപ്പെടുത്തല്‍.

ഈ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തില്‍ കേസെടുക്കണമെന്നാണ് പരാതിക്കാരൻ്റെ ആവശ്യം. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ യുവതികള്‍ വെളിപ്പെടുത്തല്‍ നടത്തിയതിൻ്റെ അടിസ്ഥാനത്തില്‍ കേസ് എടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രത്യേക അന്വേഷണ സംഘം കേസുമായി മുന്നോട്ട് പോവുന്നതിനിടെയാണ് സിപിഎം നേതാവിനെതിരെ സമാനമായ പരാതിയുമായി കോണ്‍ഗ്രസ് നേതാവും രംഗത്തെത്തുന്നത്.

നിലവില്‍ രാഹുലിനെതിരെ ആരോപണം നടത്തിയ യുവതികളാരും പരാതി നല്‍കിയിട്ടില്ല.