ഓണത്തെ വരവേല്‍ക്കാന്‍ കുടുംബശ്രീ ഒരുങ്ങി ; ജില്ലാ പ്രദര്‍ശന വിപണനമേളക്ക് ഇന്ന് തുടക്കം

Spread the love

കല്പറ്റ :   ഓണത്തെ വരവേല്‍ക്കാന്‍  കുടുംബശ്രീ ഒരുങ്ങി. കുടുംബശ്രീ ജില്ലാ മിഷന്റെ ഓണം ജില്ലാ പ്രദര്‍ശന വിപണനമേള അമ്പലവയൽ ബസ്‌റ്റാന്റില്‍ ആരംഭിച്ചു.

ഗുണമേന്മയേറിയ ഉത്‌പ്പന്നങ്ങൽ, നാടന്‍ കാര്‍ഷിക വിഭവങ്ങൾ,  മായം കലരാത്ത വിഭവങ്ങള്‍, തുണിത്തരങ്ങള്‍, അച്ചാറുകള്‍, മണ്‍പാത്രങ്ങള്‍, പച്ചക്കറികള്‍, നിറപ്പൊലിമയില്‍ വിളവെടുത്ത പൂക്കള്‍ എന്നിവ ലഭ്യമാക്കും. ജില്ലയിലെ 27 സിഡിഎസുകളിലും ഓണച്ചന്തകള്‍ സംഘടിപ്പിക്കും. സെപ്‌റ്റംബര്‍ മൂന്ന്‌ വരെ ഉണ്ടാകും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ്‌ മരക്കാര്‍ മേള ഉദ്‌ഘാടനം ചെയ്‌തു.

അമ്പലവയൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സി കെ ഹഫ്‌സത്ത്‌ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത്‌ പൊതുമരാമത്ത്‌ ചെയര്‍പേഴ്‌സണ്‍ സീത വിജയന്‍, ജില്ലാ പഞ്ചായത്ത്‌ അംഗം സുരേഷ്‌ താളൂര്‍, അമ്ബലവയല്‍ ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ കെ ഷമീര്‍, ബത്തേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാന്റിങ്‌ കമ്മിറ്റി ചെയര്‍മാന്‍ അനീഷ്‌ ബി. നായര്‍, അമ്ബലവയല്‍ ഗ്രാമപഞ്ചായത്ത്‌ വികസനകാര്യ ചെയര്‍പേഴ്‌സണ്‍ ജെസ്സി ജോര്‍ജ്‌, ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ ഷീജ ബാബു, ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാന്റിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി ബി സെനു, അമ്ബലവയല്‍ ഗ്രാമപഞ്ചായത്ത്‌ മെമ്ബര്‍മാരായ എന്‍ സി കൃഷ്‌ണന്‍, വി വി രാജന്‍, പഞ്ചായത്ത്‌ സെക്രട്ടറി കെ.എ അബ്‌ദുല്‍ ജലീല്‍, അമ്ബലവയല്‍ സിഡിഎസ്‌ ചെയര്‍പേഴ്‌സണ്‍ നിഷ രഘു, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്‌മണ്യന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്‌റ്റന്റ്‌ കോര്‍ഡിനേറ്റര്‍മാരായ കെ.കെ അമീന്‍, കെ.എം സെലീന, ജില്ലാ പ്രോഗ്രാം മാനേജര്‍ അര്‍ഷക്ക്‌ സുല്‍ത്താന്‍ എന്നിവര്‍ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേളയില്‍ നന്മ യൂണിറ്റിന്റെ കോഫി പ്ര?ഡ്യൂസര്‍ ഗ്രൂപ്പ്‌ ഉദ്‌ഘാടനവും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിര്‍വഹിച്ചു. ഓണം സഹകരണ വിപണികളും ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളും ഇന്ന്‌ പ്രവര്‍ത്തിക്കും. ഓണക്കാല വിപണനം പ്രമാണിച്ച്‌ ഓണം സഹകരണ വിപണികളും ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളും ഇന്ന്‌ തുറന്ന്‌ പ്രവര്‍ത്തിക്കും.