കോട്ടയത്ത് ഓണക്കിറ്റ് വിതരണം സജീവമായി: കിറ്റ് വാങ്ങാൻ ഇന്ന് റേഷൻ കടകളിൽ തിരക്ക്: ഒന്നാം ഓണമായ വ്യാഴാഴ്ചയും റേഷന്‍കടകള്‍ തുറന്നു പ്രവര്‍ത്തിക്കും.

Spread the love

കോട്ടയം: കോട്ടയത്ത് 2 ദിവസം വൈകിയാണെങ്കിലും റേഷൻ കടകൾ വഴിയുള്ള ഓണക്കിറ്റ് വിതരണം സുഗമമായി നടക്കുന്നു. ഇന്ന് കൂടുതൽ ആളുകൾ കിറ്റ് വാങ്ങാനായി റേഷൻ കടകളിൽ എത്തിയിട്ടുണ്ട്.

മഞ്ഞ കാര്‍ഡുടമകള്‍ക്കുള്ള ഓണക്കിറ്റ് സെപ്റ്റംബര്‍ നാലുവരെ വാങ്ങാം. ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമുള്ള ഓണക്കിറ്റ് ജീവനക്കാര്‍ സ്ഥാപനങ്ങളിൽ എത്തിച്ചുനല്‍കും.

അവധിയാണെങ്കിലും
സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും ഇന്ന് തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ശനിയാഴ്ച ഉച്ചവരെ 82 ശതമാനം പേര്‍ റേഷന്‍ വിഹിതം കൈപ്പറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓഗസ്റ്റ് മാസത്തെ റേഷന്‍ വിതരണവും അനുവദിച്ച അധിക അരിയുടെ വിതരണവും ഇന്നു പൂര്‍ത്തിയാകും. ഇതുവരെ റേഷന്‍ വാങ്ങാത്തവര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തണം.

സ്റ്റോക്കെടുപ്പ് പ്രമാണിച്ച്‌ നാളെ (തിങ്കള്‍ ) റേഷന്‍കടകള്‍ക്ക് അവധിയായിരിക്കും. ചൊവ്വ മുതല്‍ സെപ്റ്റംബര്‍ മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും. ഒന്നാം ഓണമായ വ്യാഴാഴ്ചയും റേഷന്‍കടകള്‍ തുറന്നു പ്രവര്‍ത്തിക്കും.