ഏഴ് വര്‍ഷത്തിന് ശേഷം ചൈനയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; ടിയാന്‍ജിന്നില്‍ പറന്നിറങ്ങിയ മോദിക്ക് ഉജ്ജ്വല സ്വീകരണം

Spread the love

 ഏഴ് വർഷത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലെത്തി.രണ്ട് ദിവസത്തെ ജപ്പാൻ സന്ദർശനത്തിന് ശേഷമാണ് പ്രധാനമന്ത്രി മോദി എസ്സിഒ ഉച്ചകോടിക്കായി ചൈനയിലേക്കെത്തിയത്.

ചൈനയുമായുള്ള ശക്തമായ സൗഹൃദബന്ധം മേഖലയെ സമൃദ്ധിയിലേക്കും സമാധാനത്തിലേക്കും നയിക്കുമെന്ന് മോദി ജപ്പാനില്‍ പറഞ്ഞിരുന്നു. ഇന്ത്യ-ചൈന സൗഹൃദം ആഗോള സമ്പത്ത് വ്യവസ്ഥയിൽ സ്ഥിരതയുണ്ടാക്കുമെന്നും കൂട്ടിച്ചേർത്തു.

കഴിഞ്ഞവർഷം കസാനില്‍നടന്ന എസ്സിഒ ഉച്ചകോടിക്കിടെ ജിൻപിങ്ങുമായി നടത്തിയ കൂടിക്കാഴ്ച ഇന്ത്യ-ചൈന ബന്ധത്തില്‍ ക്രിയാത്മകമായ പുരോഗതിയുണ്ടാക്കിയിട്ടുണ്ടെന്ന് മോദി പറയുകയുണ്ടായി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുറമെ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനുമായും മോദി കൂടിക്കാഴ്ച നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുഎസിന്റെ വ്യാപാരയുദ്ധം ഇന്ത്യൻ കയറ്റുമതിയെ ബാധിച്ചിരിക്കേ പുതിയ വിപണിതേടുകയാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നത്. ഷി ജിൻപിങ് ആതിഥേയത്വം വഹിക്കുകയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് പുതിനും പങ്കെടുക്കുകയും ചെയ്യുന്ന ഉച്ചകോടി യുഎസ് അടക്കമുള്ള പശ്ചാത്യ രാജ്യങ്ങള്‍ അതീവ ജാഗ്രയോടെയാണ് വീക്ഷിക്കുന്നത്.

ഒരു ബദല്‍ ശക്തിയായി നിലകൊള്ളാൻ കഴിവുള്ള ഒന്നായി ചൈനയെ ഉയർത്തിക്കാട്ടാൻ ലക്ഷ്യമിട്ടുള്ള ഒരു ഉച്ചകോടിയാണിതെന്ന് യുഎസ് മാധ്യമങ്ങള്‍ വിലയിരുത്തുന്നു. ഏഷ്യയില്‍ നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നുമുള്ള രാഷ്ട്രത്തലവന്മാരും പ്രതിനിധി സംഘങ്ങളുമാണ് ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ (SCO) രണ്ട് ദിവസത്തെ ഉച്ചകോടിക്കായി ഞായറാഴ്ച മുതല്‍ ചൈനീസ് തുറമുഖ നഗരമായ ടിയാൻജിനില്‍ ഒത്തുചേരുന്നത്.

സെപ്റ്റംബർ ഒന്ന് വരെ ചൈനയിലുള്ള പ്രധാനമന്ത്രി മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടത്തുന്ന കൂടിക്കാഴ്ചയാണ് ഏറെ നിർണായകം. ഇരു നേതാക്കളും ഇന്ത്യ-ചൈന സാമ്ബത്തിക ബന്ധങ്ങള്‍ വിലയിരുത്തുകയും ബന്ധം കൂടുതല്‍ സാധാരണ നിലയിലാക്കുന്നതിനുള്ള നടപടികളെക്കുറിച്ച്‌ ചർച്ച നടത്തുകയും ചെയ്യും.