
പാലക്കാട്: പാലക്കാട് വീട് കുത്തി തുറന്ന് മോഷണം നടത്തിയ പ്രതിയെ പിടികൂടി പോലീസ്. മലപ്പുറം വേങ്ങര മട്ടത്തൂർ തെക്കരകത്ത് വീട്ടില്‍ അബ്ദുള്‍ റസാഖ് (36) ആണ് നാട്ടുകല്‍ പൊലീസിന്റെ പിടിയിലായത്.
തച്ചനാട്ടുകര നാട്ടുകല്‍ കരുത്തേണിപറമ്പ് ഹംസയുടെ വീട്ടിലാണ് കവർച്ച നടന്നത്. വീടിന്റെ പിൻവാതിലിലൂടെ അകത്തു കയറി 85,000 രൂപയും, 15,000 രൂപയോളം വിലവരുന്ന 3 സ്വർണ വളകളും ആണ് പ്രതി കൈക്കലാക്കിയത്.
പ്രതിയുമായി പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. 2024 ഓഗസ്റ്റ് 22 രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group