
മലപ്പുറം : കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതി മരിച്ചു. മുണ്ടുപറമ്പ ഡി പി ഒ റോഡിൽ താമസിക്കുന്ന മധുവിന്റെ മകൾ ദേവനന്ദയാണ് മരിച്ചത്.
ഇന്നലെ രാത്രി 9മണിയോടെയാണ് കൂട്ടിലങ്ങാടി പാലത്തിൽ നിന്നും യുവതി പുഴയിലേക്ക് ചാടിയത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ പരുവമണ്ണ തൂകുപാലത്തിന് താഴെ പമ്പ് ഹൗസിന്റെ സമീപത്ത് നിന്ന് ഇന്ന് രാവിലെയാണ് മൃതദേഹം ലഭിച്ചത്.
മലപ്പുറം പോലീസും ഫയർഫോഴ്‌സ്, ട്രോമാകെയർ, വൈറ്റ് ഗാർഡ്, ഐ ആർ ഡബ്ലിയുവും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബന്ധുക്കളെത്തി തിരിച്ചറിഞ്ഞ മൃതദേഹം ഇൻക്വസ്റ്റ് നടപടികളൾക്കായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.