ആർപ്പോ …! ഇർറോ …! ഇർറോ..! വള്ളംകളി പ്രേമികൾക്ക് ഇന്ന് ആവേശപ്പൂരം! അക്ഷര നഗരിയുടെ മുത്തും ഇന്ന് പുന്നമടക്കായലിലെ ഓളപ്പരപ്പിൽ തുഴയെറിയും; നെഹ്റു ട്രോഫി വള്ളംകളിക്ക് കുമരകം ബോട്ട് ക്ലബ് തുഴയുന്ന പായിപ്പാടൻ ചുണ്ടൻ്റെ കപ്പിത്താനായി ആവേശം വാരി വിതറാൻ കോട്ടയത്തിൻ്റെ മുത്ത് അച്ചായനും; ടോണിച്ചായനൊപ്പം വള്ളംകളി ആഘോഷമാക്കാൻ ആലപ്പുഴയൊരുങ്ങി

Spread the love

കോട്ടയം : വള്ളംകളി പ്രേമികള്‍ക്ക് ഇന്ന് ഉത്സവദിനം. 2025ലെ നെഹ്റു ട്രോഫി ആരടിക്കും? ആലപ്പുഴ കാത്തിരിക്കുന്നു. ആയിരക്കണക്കിനു സഞ്ചാരികള്‍ ഇന്നു പുന്നമടയില്‍ ഒത്തുചേരും. ജലപൂരത്തില്‍ തുഴവെഞ്ചാമരം

video
play-sharp-fill

വീശി കൊമ്പ് കുലുക്കി പായുന്ന ഗജചുണ്ടന്മാരെ കണ്ട് ഇരുകരകളിലെയും പുരുഷാരം ആരവം മുഴക്കും.

നെഹ്‌റു ട്രോഫി വള്ളംകളി എന്നത് ഒരു മത്സരത്തേക്കാള്‍ വള്ളങ്ങളുടെ കണ്ണും മനസും നിറയ്ക്കുന്ന ഒരു ഘോഷയാത്രയാണ്. ചുണ്ടൻ വള്ളങ്ങള്‍ , മറ്റുതരം വള്ളങ്ങള്‍, നൂറുകണക്കിനു തുഴക്കാർ എന്നിങ്ങനെ അണിനിരക്കുന്ന മനോഹര ഘോഷയാത്ര. ഒരുമയുടെയും സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും സന്ദേശം വിളിച്ചോതി കേരളം ഇന്നു നെഹ്റു ട്രോഫി ജലമേളയ്ക്കു സാക്ഷ്യം വഹിക്കും. ആഘോഷപ്പെരുമയിൽ ഇത്തവണ കോട്ടയവും തകർക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്തിൻ്റെ മുത്താണ് അച്ചായൻസ് ഗോൾഡും ടോണി വർക്കിച്ചനും…

രണ്ട് പതിറ്റാണ്ടിന്റെ കയ്യൊപ്പുമായി കോട്ടയത്തിൻ്റെ നിറ സാന്നിദ്ധ്യമായ അച്ചായൻസ് ഗോൾഡിൻ്റെ എംഡി ടോണി വർക്കിച്ചൻ ശനിയാഴ്ച നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിക്ക് പുന്നമടക്കായലിലെ ഓളപ്പരപ്പിൽ തുഴയെറിയും.

ആഗസ്റ്റ് 30 ശനിയാഴ്ച പുന്നമടക്കായലിൽ നടക്കുന്ന മൽസര വള്ളംകളിയിൽ കുമരകം ടൗൺ ബോട്ട് ക്ലബ് തുഴയുന്ന പായിപ്പാടൻ ചുണ്ടൻ്റെ കപ്പിത്താനായി ആവേശം വാരിവിതറാൻ ടോണിച്ചായനെത്തും

കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി പരിപാടികളിൽ അച്ചായൻ പങ്കെടുത്തിട്ടുണ്ടെങ്കിലും നെഹ്റു ട്രോഫി വള്ളംകളിയിൽ അച്ചായനെത്തുന്നത് ഇത് ആദ്യമാണ്. അത് കൊണ്ട് തന്നെ വലിയ ആവേശത്തിലാണ് അച്ചായൻ്റെ ഫാൻസ് അസോസിയേഷനുകൾ. ശനിയാഴ്ച ആലപ്പുഴയും , പുന്നമടക്കായലും അച്ചായനൊപ്പം ആടിത്തിമർക്കുമെന്നുറപ്പാണ്. ഒരു കോടിയിലധികം രൂപമുടക്കിയാണ് അച്ചായൻ ഇത്തവണ പുന്നമടക്കായലിൽ പായിപ്പാടൻ ചുണ്ടൻ ഇറക്കുന്നത്.