മലപ്പുറം കൂട്ടിലങ്ങാടിയിൽ പുഴയിൽ ചാടിയ യുവതിക്കായി തെരച്ചിൽ ഊർജിതം: ബൈക്ക് യാത്രക്കാരാണ് യുവതി പുഴയിൽ ചാടുന്നത് കണ്ട് പോലീസിൽ വിവരം അറിയിച്ചത്.

Spread the love

മലപ്പുറം: കൂട്ടിലങ്ങാടി പാലത്തില്‍നിന്നു യുവതി പുഴയില്‍ച്ചാടി. വെള്ളിയാഴ്ച രാത്രി എട്ടരയോടെ പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ കൂട്ടിലങ്ങാടി പാലത്തിലാണ് സംഭവം.

video
play-sharp-fill

ഇതുവഴി പോയ ബൈക്ക് യാത്രക്കാരായ ദമ്പതിമാരാണ് പാലത്തിന്റെ കൈവരിയില്‍ യുവതി ഇരിക്കുന്നതു കണ്ടത്. എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിക്കുമ്പോഴേക്കും പുഴയിലേക്കു ചാടിയതായി ഇവർ പോലീസിനോടു പറഞ്ഞു.

കൂട്ടിലങ്ങാടിയില്‍നിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്നു ഇവർ. 20 വയസ്സ് തോന്നിക്കുമെന്നും ഇവർ പറയുന്നു. ഡിപിഒ റോഡിന് സമീപത്തുള്ള 21-കാരിയെ കാണാതായതായി പരാതി ലഭിച്ചതായി മലപ്പുറം പോലീസും അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളവസ്ത്രം ധരിച്ച യുവതി നടന്നു വരുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ ക്യാമറയില്‍ പതിഞ്ഞതായും വിവരമുണ്ട്. ഒരു പെണ്‍കുട്ടി നടന്നുപോകുന്നതു

കണ്ടതായി സമീപത്തെ പഴക്കച്ചവടക്കാരനും പറഞ്ഞു.
മലപ്പുറം അഗ്നിരക്ഷാസേനയും സ്കൂബ ഡൈവേഴ്സും നാട്ടുകാരും പോലീസും തിരച്ചില്‍ നടത്തുകയാണ്.