video
play-sharp-fill

‘വാക്കുകൊണ്ടോ കവിത കൊണ്ടോ പ്രകീർത്തിച്ച് തീർക്കാവുന്ന ഒന്നല്ല ഞങ്ങൾക്ക് ജയരാജേട്ടൻ’

‘വാക്കുകൊണ്ടോ കവിത കൊണ്ടോ പ്രകീർത്തിച്ച് തീർക്കാവുന്ന ഒന്നല്ല ഞങ്ങൾക്ക് ജയരാജേട്ടൻ’

Spread the love

 

സ്വന്തംലേഖകൻ

കണ്ണൂർ : കണ്ണൂർ സിപിഎമ്മിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് കണ്ണൂർ തളിപ്പറമ്പിൽ പി.ജയരാജനെ പുകഴ്ത്തി ഫ്‌ളെക്‌സ് ബോർഡ്. പാർട്ടി ശക്തികേന്ദ്രമായ തളിപ്പറമ്പ് മാന്ധംകുണ്ടിലാണ് ഫ്‌ളെക്‌സ് പ്രത്യക്ഷപ്പെട്ടത്. ‘ഈ ഇടങ്കയ്യനാൽ ചുവന്ന കാവിക്കോട്ടകളും പച്ചക്കോട്ടകളും ഒരുപാടുണ്ട് ഇങ്ങ് കണ്ണൂരിൽ… വാക്കുകൊണ്ടോ കവിത കൊണ്ടോ പ്രകീർത്തിച്ച് തീർക്കാവുന്ന ഒന്നല്ല ഞങ്ങൾക്ക് ജയരാജേട്ടൻ’ എന്നാണ് ഫ്‌ളക്‌സിൽ കുറിച്ചിരിക്കുന്നത്. യുവത്വമാണ് നാടിന്റെ സ്വപ്‌നവും പ്രതീക്ഷയും. നിങ്ങൾ തളർന്നു പോയാൽ ഇവിടെ സാമൂഹ്യവിരുദ്ധർ തഴച്ചുവളരും. എല്ലാ കെടുതികൾക്കും മീതെ നാടിന്റെ വിളക്കായ് എന്നും സൂര്യശോഭ പോലെ ജ്വലിച്ചു നിൽക്കാനാവണമെന്നും ഫ്‌ളെക്‌സിൽ പറയുന്നു.റെഡ് ആർമിയുടെ പേരിലാണ് ഫ്‌ളെക്‌സ് . ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പി ജയരാജനെ അനുകൂലിക്കുന്ന പി.ജെ ആർമി നഗരസഭാ അധ്യക്ഷയ്‌ക്കെതിരേ പോസ്റ്റിട്ടത് സിപിഐഎമ്മിൽ ചർച്ചയായിരുന്നു. ഇത്തരം ഫേസ്ബുക്ക് പേജുകൾ പാർട്ടി വിരുദ്ധമാണെന്ന് പാർട്ടി ജയരാജനെ തിരുത്തുകയും ചെയ്തിരുന്നു. എന്നാൽ ഇതിനു ശേഷവും ജയരാജനെ പുകഴ്ത്തിയും പാർട്ടിയിൽ ജയരാജനെതിരായ നീക്കങ്ങളെ പരോക്ഷമായി വിമർശിച്ചും പി.ജെ ആർമി ഫേസ്ബുക്കിൽ പോസ്റ്റുകൾ ഇട്ടിരുന്നു. ഇതിന് പിന്നാലെയാണ് തളിപ്പറമ്പിൽ ജയരാജനെ അനുകൂലിച്ച് ഫ്‌ളെക്‌സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.