ഓണവിപണിയിലെ സൂപ്പർ താരങ്ങൾ വെളിച്ചെണ്ണയും അരിയും; സപ്ലൈകോയിൽ ജനപ്രവാഹം;ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിനവരുമാനം 17 കോടി രൂപയോളം; ഓഗസ്റ്റിൽ ഇതുവരെ 266.47 കോടി വരുമാനം

Spread the love

കോട്ടയം: ഓണവിപണിയിലെ താരങ്ങൾ വെളിച്ചെണ്ണയും അരിയും. സപ്ലൈകോയുടെ വരുമാനത്തിൽ വൻകുതിപ്പ്. ഓഗസ്റ്റ് 29-ന് 17 കോടി രൂപയുമായി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിനവരുമാനം സ്ഥാപനം സ്വന്തമാക്കി. 27-ന് 15.78 കോടി രൂപയുണ്ടായിരുന്നു. സാമ്പത്തികപ്രതിസന്ധികാരണം വിൽപ്പന ഇടിഞ്ഞ് പ്രതിദിനവരുമാനം മൂന്നുനാലു കോടിവരെയായി താഴ്ന്നതിൽനിന്നാണ് ഈ തിരിച്ചുവരവ്.

video
play-sharp-fill

കിലോഗ്രാമിന് 25 രൂപ നിരക്കിൽ 20 കിലോ അരിയും 349 രൂപ നിരക്കിൽ ശബരി വെളിച്ചെണ്ണയും വിതരണത്തിന് സജ്ജമാക്കിയതോടെയാണ് ജനം സപ്ലൈകോയിലേക്ക് വന്നത്. സബ്സിഡി സാധനങ്ങൾ സെപ്റ്റംബറിലേത് മുൻകൂർ ഇപ്പോൾ വാങ്ങാനും അവസരമുണ്ട്. ഇതോടെ ഇരട്ടി അളവിൽ സബ്സിഡി വസ്തുക്കൾ വിറ്റു.

ഈ മാസം ഇതുവരെ 266.47 കോടി രൂപയാണ് വരുമാനം. മുൻപ്‌ ശരാശരി പ്രതിമാസവരുമാനം 150 കോടിയിൽ താഴെയായിരുന്നു. ഈ മാസം തീരുമ്പോൾ വരുമാനം 300 കോടി കവിയുമെന്നാണ് പ്രതീക്ഷ. സപ്ലൈകോ ഒാണം ഫെയറുകൾവഴി ഇതേവരെ കിട്ടിയ 1.35 കോടി രൂപയിൽ 80.03 ലക്ഷം രൂപ സബ്സിഡി സാധനങ്ങൾ വഴിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മന്ത്രിമാർ ഇടപെട്ടതോടെ സപ്ലൈകോയ്ക്ക് വെളിച്ചെണ്ണ തരുന്നവർ വില കുറയ്ക്കാൻ തയ്യാറായി. പുറംവിപണിയിൽ 529 രൂപയുള്ള ശബരി ബ്രാൻഡ്‌ 349 രൂപയ്ക്കാണ് കൊടുക്കുന്നത്. ഇനി സെപ്റ്റംബർ ഒന്നിന് ഒരു തവണകൂടി വിലകുറയ്ക്കും. കൂടാതെ കേരഫെഡും വില കുറച്ചു.