ഈ ഓണാവധിക്കാലത്ത് ബജറ്റ് ഫ്രണ്ട്‌ലി ആയി ടൂർ പോയാലോ? ആനവണ്ടിയിൽ അടിപൊളിയായി ട്രിപ്പുപോകാം;സെപ്റ്റംബര്‍ മാസത്തില്‍ സ്റ്റേ ട്രിപ്പുകള്‍ ഉള്‍പ്പടെ യാത്രയില്‍ ഒരുക്കിയിട്ടുണ്ട്

Spread the love

കോട്ടയം: ഈ ഓണാവധിക്കാലത്ത് കുടുംബത്തിനൊപ്പം ഒരു ടൂർ പോയാലോ അതും ബജറ്റ് ഫ്രണ്ട്‌ലി ആയാലോ?

video
play-sharp-fill

മഴയുടേയും, കോട മഞ്ഞിന്റെയും സൗന്ദര്യം ആസ്വദിക്കാന്‍ ഓണക്കാലത്ത് യാത്രകള്‍ ഒരുക്കുകയാണ് കെഎസ്‌ആര്‍ടിസി ബഡ്ജറ്റ് ടൂറിസം. സെപ്റ്റംബര്‍ മാസത്തില്‍ സ്റ്റേ ട്രിപ്പുകള്‍ ഉള്‍പ്പടെ യാത്രയില്‍ ഒരുക്കിയിട്ടുണ്ട്.

നെല്ലിയാമ്ബതി, ഓക്‌സിവാലി, സൈലന്റ് വാലി, വയനാട്, മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, മൂന്നാര്‍,മറയൂര്‍, വട്ടവട, കോവളം, രാമക്കല്‍മേട്, ഇല്ലിക്കകല്ല് -ഇലവീഴാ പൂഞ്ചിറ, വാഗമണ്‍,നിലമ്ബൂര്‍, മലമ്ബുഴ, പാലരുവി, പൊന്മുടി, ഗവി യാത്രകളാണ് കൂടുതലും ക്രമീകരിച്ചിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സീ അഷ്ടമുടി, കൊല്ലം ജെകെ റോയല്‍സ്, ആലപ്പുഴ വേഗ എന്നീ ബോട്ട് യാത്രകളും, ആറന്മുളവള്ള സദ്യ ഉള്‍പ്പെടുന്ന പഞ്ച പാണ്ഡവ യാത്രയും, പമ്ബ ക്ഷേത്രം ഉള്‍പ്പെടുന്ന പുണ്യം പമ്ബ,അയ്യപ്പ ചരിത്രത്തിലൂടെ അയ്യപ്പദര്‍ശന പാക്കേജും, ആഴിമല-ചെങ്കല്‍, മൂകാംബിക, വേളാങ്കണ്ണി പാക്കേജും ക്രമീകരിച്ചിട്ടുണ്ട്.

ഡിപ്പോകളില്‍ നിന്നും യാത്രകള്‍ ചാറ്റല്‍ മഴയത്തെ കാലാവസ്ഥ സൗന്ദര്യം അടുത്തറിയാന്‍ അവസരം ഒരുക്കുകയാണു യാത്രയിലൂടെ ബജ്റ്റ് ടൂറിസം ലക്ഷ്യമിടുന്നത്. ആറന്മുളവള്ള സദ്യ ട്രിപ്പുകള്‍ ഇട ദിവസങ്ങളിലും ക്രമീകരിച്ചിട്ടുണ്ട്.

ഒക്ടോബര്‍ മാസത്തില്‍ പൂജാ ഹോളിഡേക്ക് പ്രത്യേക ട്രിപ്പുകളും ബജറ്റ് ടൂറിസം ഒരുക്കുന്നുണ്ട്. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസത്തെ ട്രിപ്പ്കളില്‍ ഗ്രൂപ്പ് ബുക്ക് സൗകര്യം മേല്‍ പറഞ്ഞ സ്ഥലങ്ങളിലേക്ക് നടത്തുന്നതാണ്. ഇതിനായി പ്രത്യേകം യാത്രാ സൗകര്യം ഒരുക്കാനും കെഎസ്‌ആര്‍ടിസി തയ്യാറായി കഴിഞ്ഞു.

ബുക്കിങ് നമ്പർ

എരുമേലി
9562269963, 9447287735

പൊന്‍കുന്നം
9497888032, 9400624953

ഈരാറ്റുപേട്ട
9526726383, 9847786868

പാലാ
7306109488, 9745438528

വൈക്കം
9995987321, 9072324543

കോട്ടയം
8089158178, 94471 39358

ചങ്ങനാശേരി
8086163011, 9446580951

പ്രശാന്ത് വേലിക്കകം
ജില്ലാ കോ-ഓര്‍ഡിനേറ്റര്‍
9447223212

 

 

 

 

 

 

 

 

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ശനിയാഴ്ച (30/08/2025) രാവിലെ 08:30 AM മുതൽ 05:00 PM വരെ നെല്ലിയാനിക്കുന്ന്, പിഴക് എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാടപ്പാട്,ശാന്തിഗിരി ട്രാൻസ്ഫോർമറുകളിൽ നാളെ (30/08/2025) രാവിലെ 09:00 മുതൽ ഉച്ചയ്ക്ക് 01:00 വരെ വൈദ്യുതി മുടങ്ങുതാണ്.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സാന്ത്വനം, മുട്ടത്ത്പടി, ടാഗോർ, കൂനംതാനം, പുറക്കടവ്, മാമുക്കപ്പടി, ചെറുവേലിപ്പടി, അഞ്ചൽകുറ്റി, കുട്ടനാട്, മിഷൻപള്ളി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ നാളെ (30/08/25) രാവിലെ 9 മണി മുതൽ വൈകിട്ട് 3 മണി വരെയും SNDP കുഴിമറ്റം, റിസർച്ച് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള നെല്ലിക്കാക്കുഴി ,തോട്ടയ്ക്കാട് ഹോസ്പിറ്റൽ, പ്രിൻസ് ,പുളിക്കപ്പടവ് ഊളക്കൽ ചർച്ച് ട്രാൻസ്ഫോർമറുകളിൽ നാളെ (30/08/25)രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പയ്യപ്പാടി, മലകുന്നം, കോഴിമല എന്നി ട്രാൻസ്ഫർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്