ചന്ദ്രയാൻ 5-ല്‍ കൈകോര്‍ക്കാൻ ഇന്ത്യയും ജപ്പാനും; പ്രഖ്യാപനം മോദിയുടെ സന്ദര്‍ശനത്തിനിടെ

Spread the love

ഡൽഹി: ചന്ദ്രയാൻ-5 ദൗത്യത്തില്‍ ഇന്ത്യയും ജപ്പാനും കൈകോർക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ടോക്യോ സന്ദർശന വേളയിലാണ് സുപ്രധാന പ്രഖ്യാപനം.
സാങ്കേതികവിദ്യയുടെ മേഖലയിലും ബഹിരാകാശ പര്യവേക്ഷണത്തിലും ഒന്നിച്ചുകൊണ്ട് പുരോഗതി കൈവരിക്കാനുള്ള ഇരുരാജ്യങ്ങളുടെയും സന്നദ്ധത അടയാളപ്പെടുത്തുന്നതാണ് ചാന്ദ്രയാൻ-5 ലെ പങ്കാളിത്തം എന്ന് വിലയിരുത്തപ്പെടുന്നു. ചാന്ദ്രയാൻ പദ്ധതികളുടെ വിജയത്തിന് പിന്നാലെയുള്ള ഇന്ത്യയുടെ അടുത്ത ചാന്ദ്ര ദൗത്യമാണ് ചാന്ദ്രയാൻ-5.

ചന്ദ്രന്റെ ഉപരിതലത്തെയും പരിസ്ഥിതിയെയും കുറിച്ചുള്ള ശാസ്ത്രീയ ധാരണ വർധിപ്പിക്കാൻ ലക്ഷ്യമിടുന്നതാണ് ദൗത്യം. അത്യാധുനിക സാങ്കേതികവിദ്യയും ഗവേഷണ വൈദഗ്ധ്യവും പ്രയോജനപ്പെടുത്താൻ ജപ്പാനുമായുള്ള പങ്കാളിത്തം പ്രയോജനപ്പെടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചാന്ദ്രയാൻ-5 ദൗത്യത്തില്‍ ഇന്ത്യ നിർമ്മിച്ച ലാൻഡറും ജപ്പാൻ നിർമ്മിച്ച റോവറും ആയിരിക്കും ഉണ്ടാകുക. ഇതുവരെ ചന്ദ്രോപരിതലത്തില്‍ വിന്യസിച്ചതില്‍ വച്ച്‌ ഏറ്റവും ഭാരമേറിയ റോവർ ഇതായിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ജപ്പാനില്‍നിന്നാവും വിക്ഷേപണം.