രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചു; ഡിവൈഎസ്പി ഷാജിക്ക് ചുമതല

Spread the love

തിരുവനന്തപുരം: പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗികാരോപണ കേസില്‍ പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചു.

ഡിവൈ.എസ്.പി ഷാജിക്കാണ് അന്വേഷണച്ചുമതല. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

വിശദമായ അന്വേഷണത്തിനാണ് പുതിയ സംഘത്തെ നിയമിച്ചതെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു. ഡിവൈ.എസ്.പി ബിനുകുമാറിനായിരുന്നു ആദ്യം അന്വേഷണ ചുമതല നല്‍കിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇൻസ്പെക്ടർമാരായ സാഗർ, സജൻ, സൈബർ ഓപ്പറേഷൻ ഇൻസ്പെക്ടർ ഷിനോജ് എന്നിവരും സംഘത്തിലുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച ആറു പരാതികളിലാണ് കേസെടുത്തിരിക്കുന്നത്. സൈബർ വിദഗ്ദ്ധരെ ഉള്‍പ്പെടുത്തിയാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്,