
മലപ്പുറം: 4.7 കിലോ കഞ്ചാവ് സെല്ലോടേപ്പുപയോഗിച്ച് ശരീരത്തിൽ ചേർത്ത് ഒട്ടിച്ച് കടത്താൻ ശ്രമിച്ച പ്രതി പിടിയിൽ.ഇടുക്കി തോപ്രാംകുടി സ്വദേശി സാബു (56) ആണ് പിടിയിലായത്. കഞ്ചാവ് സെല്ലോടേപ്പുപയോഗിച്ച് ശരീരത്തിൽ ചേർത്ത് ഒട്ടിച്ചാണ് ഇയാൾ കഞ്ചാവ് കടത്തി കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് പ്രതി പടിയിലായത്. മലപ്പുറം ജില്ലാ പോലിസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
ആന്ധ്രയിൽ നിന്നും മലപ്പുറം ജില്ലയിലേക്ക് കഞ്ചാവ് കടത്തുന്ന അന്തർ സംസ്ഥാന ലഹരി കടത്ത് സംഘത്തിലെ കണ്ണിയാണ് ഇയാളെന്നും പോലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
2020 ൽ 3.5 കിലോ കഞ്ചാവ് കടത്തിയതുമായി ബന്ധപ്പെട്ട് ഇടുക്കി സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്.