12 പന്തില്‍ 44 റണ്‍സ്, വെടിക്കെട്ടുമായി അഖില്‍; കേരള ക്രിക്കറ്റ് ലീഗില്‍ തൃശ്ശൂരിനെ പരാജയപ്പെടുത്തി ഏരീസ് കൊല്ലം സെയ്ലേഴ്സ്

Spread the love

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ തൃശ്ശൂരിനെ പരാജയപ്പെടുത്തി ഏരീസ് കൊല്ലം സെയ്ലേഴ്സ്.

മൂന്നുവിക്കറ്റിനാണ് കൊല്ലത്തിന്റെ ജയം.
മഴമൂലം 13 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ തൃശ്ശൂർ ഉയർത്തിയ 148 റണ്‍സ് വിജയലക്ഷ്യം അഞ്ച് പന്ത് ബാക്കിനില്‍ക്കേ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി കൊല്ലം മറികടന്നു.

അഖില്‍ എം.എസ്സിന്റെ വെടിക്കെട്ട് പ്രകടനമാണ് കൊല്ലത്തിന് കരുത്തായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലം തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. ഓപ്പണർമാരായ വിഷ്ണു വിനോദ്(0), അഭിഷേക് നായർ(5) എന്നിവർ വേഗം മടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ നായകൻ സച്ചിൻ ബേബി തകർത്തടിച്ചതോടെ ടീം കരകയറി. സച്ചിൻ 18 പന്തില്‍ നിന്ന് 36 റണ്‍സെടുത്തു. ആഷിഖ് മുഹമ്മദ് ആറുപന്തില്‍ നിന്ന് 13 റണ്‍സും ഷറഫുദ്ദീൻ 11 പന്തില്‍ നിന്ന് 23 റണ്‍സുമെടുത്തു. അവസാനനിമിഷം അഖില്‍ എം.എസ്. പുറത്തെടുത്ത വെടിക്കെട്ട് ഇന്നിങ്സാണ് ടീമിന് തുണയായത്. തൃശ്ശൂർ ബൗളർമാരെ മാറിമാറി പ്രഹരിച്ച അഖില്‍ 12 പന്തില്‍ നിന്ന് 44 റണ്‍സ് അടിച്ചെടുത്തു.

അഞ്ച് പന്ത് ബാക്കിനില്‍ക്കേ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി കൊല്ലം ജയത്തിലെത്തി. തൃശ്ശൂരിനായി അജിനാസ് മൂന്നുവിക്കറ്റെടുത്തു.