“നമ്മൾ അനാഥരാണ് ഗുണ്ടകളല്ല”; എന്നെ ട്രോളാൻ ഞാൻ തന്നെ മതി; വൈറൽ റീലുമായി മാധവ് സുരേഷ്

Spread the love

സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷിന്റെ പുതിയ പടത്തിലെ ഡയലോഗ് ട്രോളന്മാർ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. പിന്നീട് ഈ ഡയലോഗുകൾ വച്ച് ഒരു സോഷ്യൽ മീഡിയ ഇൻഫ്ലൻസർ ഒരു ഗാനവും നിർമ്മിച്ചിരുന്നു.

‘നമ്മള്‍ അനാഥരാണ്, ഗുണ്ടകളല്ല… എന്തിനാടാ കൊന്നിട്ട്, ഇയാളുടെ മകളും നമ്മളെപ്പോലെ തന്തയില്ലാതെ ജീവിക്കാനോ’ എന്നതായിരുന്നു ഡയലോഗ്.

ഇപ്പോഴത്തെ ഈ ട്രോൾ സോങ് സെൽഫ് ട്രോൾ ആയി ഏറ്റെടുത്ത് സ്വന്തമായി റീൽ എടുത്തിരിക്കുകയാണ് മാധവ് സുരേഷ്. ഇപ്പോൾ ഈ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാധവ് സുരേഷ് ആദ്യമായി അഭിനയിച്ച കുമ്മാട്ടിക്കളി തമിഴ് സംവിധായകനായ വിൻസന്റ് സെല്‍വയാണ് സംവിധാനം ചെയ്തത്. വിൻസന്റ് സെല്‍വയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് കുമ്മാട്ടിക്കളി. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആർ ബി ചൗധരിയാണ് ചിത്രം നിർമ്മിച്ചത്.

കുമ്മാട്ടിക്കളിയില്‍ തന്റേത് നല്ല പ്രകടനമോ ക്യാൻവാസോ ആയിരുന്നില്ലെന്നും എന്നാല്‍ അതുകാരണമുള്ള ട്രോളുകളില്‍ താൻ മാത്രമാണ് ഇടം പിടിച്ചതെന്നും മാധവ് സുരേഷ് മുൻപ് പ്രതികരിച്ചിരുന്നു.

ഇപ്പോഴതാ തന്നെ ട്രോളൻ മറ്റാരുടെയും ആവശ്യം ഇല്ലെന്ന മട്ടിലാണ് മാധവിന്റെ വൈറൽ വീഡിയോ.