നിർദിഷ്‌ട ശബരിമല വിമാനത്താവള പദ്ധതി പ്രദേശമായ ചെറുവള്ളി എസ്റ്റേറ്റിന്‍റെ അതിർത്തിയിലുള്ള കനകപ്പലം കാരിത്തോട് കല്യാണിമുക്ക് റോഡിലെ പാലം ഭാഗം മാലിന്യ നിക്ഷേപ കേന്ദ്രം.

Spread the love

എരുമേലി: നിർദിഷ്‌ട ശബരിമല വിമാനത്താവള പദ്ധതി പ്രദേശമായ ചെറുവള്ളി എസ്റ്റേറ്റിന്‍റെ അതിർത്തിയിലുള്ള കനകപ്പലം കാരിത്തോട് കല്യാണിമുക്ക് റോഡിലെ

പാലം ഭാഗത്ത്‌ മാലിന്യങ്ങള്‍ നിറഞ്ഞ നിലയില്‍.
വിജനമായ പ്രദേശമായതിനാല്‍ മാലിന്യങ്ങള്‍ ഇടാൻ ഇവിടേക്കാണ് പലരും എത്തുന്നത്.

സമീപ പ്രദേശമായ കനകപ്പലം – വെച്ചൂച്ചിറ റോഡിലെ വനപാതയില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചതോടെ പിൻവലിഞ്ഞ മാലിന്യമിടീല്‍ ഇപ്പോള്‍ കല്യാണിമുക്ക് പാലം ഭാഗത്താണ്. കനകപ്പലം, കരിമ്ബിൻതോട് വന ഭാഗത്ത്‌ നിന്നുമുള്ള തോട് കല്യാണിമുക്ക് പാലത്തിനടിയിലൂടെയാണ് ഒഴുകുന്നത്. മാലിന്യങ്ങള്‍ തോട്ടിലേക്ക് പതിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ തോട് സമീപത്തെ പഞ്ചതീർഥ ക്ഷേത്രത്തിന് മുന്നിലൂടെ എത്തി മണിമലയാറിലാണ് ചേരുന്നത്. ഒട്ടേറെ കുടിവെള്ള പദ്ധതികള്‍ പ്രവർത്തിക്കുന്നതാണ് മണിമലയാർ. മാലിന്യങ്ങള്‍ ഇടുന്നതിനെതിരെ പഞ്ചായത്തും പോലീസും ഇടപെട്ട് കർശന നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യം ശക്തമായി.