
കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്കിയ ഹർജി കോടതി തളളി. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ സമർപ്പിച്ച ഹർജിയാണ് കണ്ണൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തളളിയത്.കേസ് തലശ്ശേരി സെഷൻസ് കോടതിയിലേക്ക് മാറ്റുമെന്നും വിവരമുണ്ട്.
ഹർജിയില്‍ ഇരുഭാഗത്തിന്റെയും വിശദമായ വാദം കോടതി നേരത്തെ കേട്ടിരുന്നു. അതില്‍ തീരുമാനം പറയാനാണ് ഇന്നത്തേക്ക് മാറ്റിയിരുന്നത്. അന്വേഷണ സംഘം ശരിയായ രീതിയില്‍ അന്വേഷണം നടത്തിയില്ല, പക്ഷപാതപരമായ അന്വേഷണമാണ് നടത്തിയത്, രാഷ്ട്രീയമായി പ്രതിക്ക് അനുകൂലമായ കാര്യങ്ങള്‍ വരുത്തി തീർത്തു, നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന തരത്തിലാണ് ആദ്യം മുതല്ക്കേ അന്വേഷണം നടത്തിയതെന്നും ഹർജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
പ്രധാനമായും അന്വേഷണ സംഘത്തിന്റെ 13 പിഴവുകളായിരുന്നു ഹർജിയിലുണ്ടായിരുന്നത്. എന്നാല്‍ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയ വാദങ്ങള്‍ തന്നെയാണ് വീണ്ടും ഹർജിയില്‍ ഉന്നയിച്ചതെന്നാണ് കണ്ണൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിരീക്ഷണം. പൊലീസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടയെന്ന വാദവും കോടതി അംഗീകരിച്ചില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group