ഞാൻ കല്യാണം കഴിച്ചത് തന്നെ സിന്ദൂരം ഇടാനാണ്; എന്നെ ആളുകള്‍ കളിയാക്കുന്നത് കുലസ്ത്രീയെന്നാണ്; ആ വിളി എനിക്ക് ഇഷ്ടമാണ്: നടി ശ്വാസിക

Spread the love

തന്റെ സങ്കല്‍പ്പത്തിലെ വിവാഹജീവിതത്തെ കുറിച്ച്‌ നടി സ്വാസിക മുൻപ് പറഞ്ഞ ചില പരാമർശങ്ങള്‍ ട്രോളൻമ്മാർക്ക് നല്ല കോൺടെന്റ് ആയിരുന്നു.  ഭർത്താവിന്റെ കാല്‍ തൊട്ട് വണങ്ങുമെന്നും മറ്റുമുള്ള സ്വാസികയുടെ പ്രസ്താവനകള്‍ വലിയ തോതില്‍ വിമർശിക്കപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ ഈ വിമർശനങ്ങളും ട്രോളുകളുമൊന്നും താൻ കാര്യമാക്കുന്നില്ലെന്നാണ് സ്വാസിക പറഞ്ഞത്. തനിക്ക് സിന്ദൂരം തൊടാനും താലിയിടാനുമൊക്കെ ഇഷ്ടമാണെന്ന് സ്വാസിക പറയുന്നു. തന്റെ പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു സ്വാസികയുടെ പ്രതികരണം. കുലസ്ത്രീ എന്ന് പറഞ്ഞ് തന്നെ ആളുകള്‍ കളിയാക്കുന്നത് കേള്‍ക്കാൻ തനിക്ക് ഇഷ്ടമാണെന്നും നടി പറയുന്നു.

ശ്വാസികയുടെ വാക്കുകൾ ഇങ്ങനെ:-

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഞാൻ കല്യാണം കഴിച്ചത് തന്നെ സിന്ദൂരം ഇടാനാണ്, സത്യമായിട്ടും. എന്നെ ആളുകള്‍ കളിയാക്കുന്നത് കുലസ്ത്രീയെന്നാണ്. എനിക്ക് ആ വാക്ക് ഇഷ്ടമാണ്. കുലസ്ത്രീയാകാൻ എനിക്കിഷ്ടമാണ്. ഇപ്പോള്‍ കുറച്ചേ ഇട്ടിട്ടുള്ളൂ. സത്യത്തില്‍ നീളത്തില്‍ സിന്ദൂരമിടാനാണ് എനിക്കിഷ്ടം. ഐതീഹ്യം അങ്ങനെയാണ്. താലിയിടാൻ എനിക്കിഷ്ടമാണ്, ഇതെല്ലാം എന്റെ ഇഷ്ടങ്ങളാണ്. പറ്റുന്നത് പോലൊക്കെ ഞാൻ ചെയ്യും. അത് എന്റെ ഇഷ്ടമായതിനാല്‍ വീട്ടിലിരിക്കുമ്പോൾ രാവിലെ എഴുന്നേല്‍ക്കുമ്പോൾ സിന്ദൂരം തൊടും. നിങ്ങള്‍ കളിയാക്കുന്ന എല്ലാ കാര്യങ്ങളും ചെയ്യും. ചെറുപ്പത്തില്‍ നമുക്ക് ചില ഇഷ്ടങ്ങള്‍ മനസിലേക്ക് വരും. അത് എങ്ങനെ വന്നുവെന്ന് അറിയില്ല.

ടീനേജ് സമയം മുതല്‍ക്കു തന്നെ കല്യാണം, കുടുംബം, കുട്ടി, സിന്ദൂരം, താലി, ട്രോളുന്ന കാല് പിടിക്കുന്ന കാര്യം ഒക്കെ എന്റെ ഇഷ്ടങ്ങളാണ്. ആളുകള്‍ ട്രോളുന്നുവെന്ന് കരുതി എന്റെ ഇഷ്ടങ്ങള്‍ മാറ്റില്ല. നിങ്ങള്‍ക്ക് എന്നെ ട്രോളാം വിമർശിക്കാം, കുലസ്ത്രീയെന്ന് വിളിക്കാം. പക്ഷെ സിന്ദൂരം ഇടുക, താലിയിടുക എന്നതൊക്കെ എന്റെ വ്യക്തിപരമായ ഇഷ്ടങ്ങളാണ്. ഞാൻ എത്രത്തോളം എന്നെ സ്‌നേഹിക്കുന്നുവോ അത്രത്തോളം തന്നെ ഇത്തരം സംസ്‌കാരങ്ങളേയും ഇഷ്ടപ്പെടുന്നുവെന്നും താരം പറയുന്നു.