
വയനാട്: താമരശ്ശേരി ചുരത്തിലെ ഗതാഗത പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ.
ചുരത്തിലൂടെ ഭാരവാഹനങ്ങള്‍ കടത്തിവിടാൻ സാധിക്കാത്ത തരത്തിലുളള സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പരിശോധന നടത്തിയാല്‍ മാത്രമേ കൂടുതല്‍ സ്ഥിരീകരണങ്ങള്‍ നടത്താൻ സാധിക്കുളളൂവെന്ന് മന്ത്രി പറഞ്ഞു.
‘താമരശ്ശേരി ചുരത്തിലൂടെ ചെറുവാഹനങ്ങള്‍ കടത്തിവിട്ട് തുടങ്ങി. ഗതാഗതം ആരംഭിച്ചു. മഴ കുറഞ്ഞതിനാലാണ് ഗതാഗതം അനുവദിച്ചത്. ഭാരവാഹനം കുറ്റ്യാടി, നാടുകാണി ചുരം വഴി പോകണം.
ഇന്നലെ വൈകുന്നേരം വയനാട്, കോഴിക്കോട് ജില്ലാ കളക്ടർമാരുമായും ദുരന്തനിവാരണ അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പരിശോധന നടത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
താമരശ്ശേരി ചുരത്തിലെ ഇത്തരം പ്രശ്നങ്ങള്‍ ഓണക്കാലത്തെ ബാധിക്കുമെന്നത് യാഥാർത്ഥ്യമാണ്. പക്ഷെ ഈ പ്രശ്നം കണ്ട് വാഹനങ്ങള്‍ കടത്തിവിടാൻ കഴിയാത്ത ചില സാങ്കേതിക പ്രശ്നങ്ങളുണ്ട്.
ദുരന്തവുമായി ബന്ധപ്പെട്ട് മുന്നറിയിപ്പുണ്ട്. ഒൻപതാം വളവിലെ ചുരത്തിലെ മണ്ണിടിച്ചിലിന്റെ പ്രഭവകേന്ദ്രം 80 അടി മുകളിലാണ്. ഇന്നലെ ഉച്ചയോടെ വലിയ ശബ്ദത്തോടെയാണ് മണ്ണിടിച്ചിലുണ്ടായത്. അവിടെ ഒരു വെളളച്ചാലുമുണ്ടായിട്ടുണ്ട്. അതിനാല്‍ത്തന്നെ ഭാരവാഹനം അതുവഴി കടത്തിവിടാൻ സാധിക്കില്ലെന്നാണ് വിദഗ്ധ സമിതി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഇക്കാര്യങ്ങള്‍ പരിശോധിക്കണമെങ്കില്‍ ഇലക്‌ട്രിക്കല്‍ റെസ്റ്റിറ്റിവിറ്റിയും ജിപിആർ പോലുളള ഉപകരണങ്ങള്‍ ഉപയോഗിക്കണം. ഇന്നലെ മുതല്‍ തന്നെ ചെറിയ വാഹനങ്ങള്‍ കടത്തിവിടുന്നുണ്ട്. കുറ്റ്യാടിയിലുണ്ടായ മണ്ണിടിച്ചിലിനെക്കുറിച്ചും പരിശോധന നടത്തിയിട്ടുണ്ട്. കുറ്റ്യാടിയിലെ റോഡിലെ ചില പ്രശ്നങ്ങള്‍ മാറ്റുന്നതിന് നിർദ്ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കിയ ശേഷമേ താമരശ്ശേരി ചുരത്തിലെ ഗതാഗതം സാധാരണ നിലയിലാക്കുകയുളളൂ’- മന്ത്രി അറിയിച്ചു.