
ഡൽഹി: നാഷണൽ ലോ യൂണിവേഴ്സിറ്റി ഡൽഹി യു.ജി (ഇന്റഗ്രേറ്റഡ്), പി.ജി നിയമ പ്രോഗ്രാമുകളിലേക്ക് 2026 -27 ലെ പ്രവേശനത്തിന് നവംബർ 10 വരെ അപേക്ഷിക്കാം.പ്ലസ് ടു പരീക്ഷ 45 ശതമാനം മാർക്കോടെ പൂർത്തിയാക്കിയവർക്ക് ബി.എ എൽഎൽ.ബി പ്രോഗ്രാമിന് അപേക്ഷിക്കാം.
50 ശതമാനം മാർക്കോടെ എൽഎൽ.ബി/ തത്തുല്യ നിയമ പ്രോഗ്രാമുകൾ പൂർത്തിയാക്കിയവർക്ക് ഒരു വർഷത്തെ എൽഎൽ.എം പ്രോഗ്രാമിന് അപേക്ഷിക്കാം.പ്രവേശനത്തിന് പ്രായപരിധിയില്ല .
ഡിസംബർ 14 നു നടക്കുന്ന ഓൾ ഇന്ത്യ ലാ എൻട്രൻസ് ടെസ്റ്റ് വഴിയാണ് പ്രവേശനം.പരീക്ഷയിൽ 150 മാർക്കിനുള്ള 150 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാകും.ഇംഗ്ലീഷ് ഭാഷ, കറന്റ് അഫയേഴ്സ്, വിജ്ഞാനം, ലോജിക്കൽ റീസണിംഗ് എന്നിവയിൽ നിന്നും ചോദ്യങ്ങളുണ്ടാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോജിക്കൽ റീസണിംഗ് വിഭാഗത്തിൽ ലീഗൽ അഭിരുചി ടെസ്റ്റുണ്ടാകും. കേരളത്തിൽ കൊച്ചിയിലും, തിരുവനന്തപുരത്തും പരീക്ഷ കേന്ദ്രങ്ങളുണ്ട്. www.nationallawuniversity.in