മന്ത്രി എ കെ ശശീന്ദ്രന്റെ സഹോദരീപുത്രിയും ഭര്‍ത്താവും മരിച്ച സംഭവം; ഭാര്യയെ കൊലപ്പെടുത്തി പ്രേമരാജൻ ആത്മഹത്യ ചെയ്തതെന്ന് സംശയം; സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്….

Spread the love

കണ്ണൂർ: വൃദ്ധ ദമ്പതികളെ പൊളളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

അലവില്‍ സ്വദേശികളായ പ്രേമരാജൻ (75), ഭാര്യ എകെ ശ്രീലേഖ (69) എന്നിവരാണ് മരിച്ചത്.
ശ്രീലേഖയെ കൊലപ്പെടുത്തിയ ശേഷം പ്രേമരാജൻ ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ വൈകുന്നേരത്തോടെയാണ് ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഡ്രൈവർ എത്തി വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് വീടിനകത്ത് കത്തിക്കരിഞ്ഞ നിലയിലുളള മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവരുടെ മക്കള്‍ വിദേശത്താണ് ജോലി ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വളപട്ടണം പൊലീസ് സംഭവ സ്ഥലത്തെത്തി കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ക്കടുത്തു നിന്ന് ചുറ്റികയും ഭാരമുള്ള വസ്തുവും കണ്ടെത്തിയത്. ശ്രീലേഖയുടെ തലയ്ക്ക് പിറകില്‍ മുറിവുളളതായി കണ്ടെത്തിയിട്ടുണ്ട്. ഇത് അടിയേറ്റ് വീണപ്പോള്‍ ഉണ്ടായതാകാമെന്നാണ് പൊലീസ് കരുതുന്നത്.