ബിജെപി നേതാവിനെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തു; കേസില്‍ മുൻ ബിജെപി പ്രവര്‍ത്തകൻ അറസ്റ്റില്‍

Spread the love

വണ്ടൂർ: ബിജെപി നേതാവിനെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തതായി പരാതി.

മുൻ ബിജെപി പ്രവർത്തകനും യൂട്യൂബറുമായ, കൂരാട് കൂളിപ്പറമ്പിലെ കീരി ഹൗസില്‍ സുബൈറുദ്ദീൻ (സുബൈർ ബാപ്പു – 52) ആണ് അറസ്റ്റിലായത്.
ഓഗസ്റ്റ് പത്താം തീയതി വൈകുന്നേരത്തോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

യുവതിയും മകളും മാത്രം വീട്ടിലുള്ള സമയത്ത് പ്രതി വീട്ടിലെത്തി മാനഭംഗപ്പെടുത്തുകയായിരുന്നു എന്നാണ് പരാതി. തുടർന്നും നിരന്തരം ഫോണിലൂടെ വിളിച്ച്‌ ഇക്കാര്യം പറഞ്ഞ് ശല്യം ചെയ്തതായും നിരവധി സ്ത്രീകള്‍ക്കെതിരെ ഇയാളുടെ അതിക്രമം ഉണ്ടായതായും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജെപിയുടെ സൈബർ പോരാളിയായി നിറഞ്ഞുനിന്നിരുന്ന സുബൈർ ബാപ്പു ഇടക്കാലത്ത് പാർട്ടിയിലെ ചിലരുമായി തെറ്റിപ്പിരിഞ്ഞ് പാർട്ടിയുമായി അകന്നിരുന്നു. ഇതിനുശേഷം തന്റെ യൂട്യൂബ് ചാനലിലൂടെ ചില നേതാക്കള്‍ക്കെതിരെ നിരന്തരം വീഡിയോകള്‍ ചെയ്യുന്നതിനിടെയാണ് പീഡനക്കേസില്‍ അറസ്റ്റിലാവുന്നത്.

വീട്ടില്‍ അതിക്രമിച്ചു കയറി മാനഭംഗപ്പെടുത്തി, ഫോണിലൂടെ നിരന്തരം ശല്യം ചെയ്യല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിരിക്കുന്നത്. വണ്ടൂർ പോലീസ് അറസ്റ്റുചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.