
പുല്‍വാമ: വർഷങ്ങള്‍ക്ക് മുൻപ് ഭീകരാക്രമണത്തില്‍ നടുങ്ങിയ നഗരമാണ് പുല്‍വാമ.
2019-ല്‍ നടന്ന ഭീകരാക്രമണത്തില്‍ 40 സിആർപിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്.
ആക്രമണങ്ങളുടെ പേരില്‍ വാർത്തകളില്‍ നിറഞ്ഞുനിന്ന നഗരത്തില്‍ നിന്ന് ഇന്ന് മറ്റൊരു വാർത്തയാണ് പുറത്തുവരുന്നത്.
പുല്‍വാമയില്‍ ഇതാദ്യമായി ഡേ-നൈറ്റ് ക്രിക്കറ്റ് ടൂർണമെന്റ് നടക്കുകയാണ്. ആയിരക്കണക്കിന് പേർ ടൂർണമെന്റ് കാണാനെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജമ്മു കശ്മീരിലെ 12 ടീമുകളാണ് ടൂർണമെന്റില്‍ പങ്കെടുക്കുന്നത്. റോയല്‍ ഗുഡ്വില്ലും സുല്‍ത്താൻ സ്പ്രിങ്സ് ബാരമുള്ള ടീമുകളാണ് ഉദ്ഘാടനമത്സരത്തില്‍ ഏറ്റുമുട്ടിയത്.
ഫ്ളഡ്ലൈറ്റ് സംവിധാനത്തിലാണ് ടൂർണമെന്റ് നടക്കുന്നത്. ടൂർണമെന്റിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.