കുന്നത്ത്കളത്തിൽ ചിട്ടി തട്ടിപ്പ്: നിക്ഷേപകർക്ക് ഒരു രൂപ പോലും ലഭിച്ചേക്കില്ല; ബാങ്കിന്റെ കടം വീട്ടാൽ കോടതി ഉത്തരവ്; ബാങ്കുകളുടെ കടം വീട്ടിക്കഴിഞ്ഞാൽ മിച്ചം വട്ടപ്പൂജ്യം..!
തേർഡ് ഐ ബ്യൂറോ
കോട്ടയം: കുന്നത്ത്കളത്തിൽ ചിട്ടിതട്ടിപ്പ് കേസിൽ സബ് കോടതിയിൽ നിന്നും നിർണ്ണായക വിധി. ബാങ്കിന്് നൽകാനുള്ള 17 കോടി രൂപ അടിയന്തരമായി നൽകണമെന്നാണ് സബ് കോടതി കഴിഞ്ഞ ദിവസം വിധിച്ചത്. ഹൈക്കോടതിയിൽ നിന്നും ബാങ്ക് നേടിയ അനുകൂല വിധിയുടെ അടിസ്ഥാനത്തിലാണ് സബ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇതോടെ സാധാരണക്കാരായ നിക്ഷേപകർക്ക് പണം തിരികെ കിട്ടാനുള്ള സാധ്യത തുലാസിലായി. കഴിഞ്ഞ വർഷം ജൂണിലാണ് നൂറു കോടി രൂപയ്ക്കു മുകളിൽ നിക്ഷേപകരിൽ നിന്നും തട്ടിയെടുത്ത കുന്നത്ത് കളത്തിൽ ജുവലറി ഗ്രൂപ്പ് അടച്ചു പൂട്ടിയത്. തുടർന്ന് കുന്നത്ത്കളത്തിൽ ഗ്രൂപ്പിന്റെ ഉടമ വിശ്വനാഥൻ ജീവനൊടുക്കുകയും ചെയ്തിരുന്നു. കുന്നത്ത്കളത്തിൽ ഗ്രൂപ്പ് പൊട്ടിയതും, പാപ്പരായതും, വിശ്വനാഥൻ ജീവനൊടുക്കിയതും ്അടക്കമുള്ള വാർത്തകൾ ആദ്യം പുറത്തു വിട്ടത് തേർഡ് ഐ ന്യൂസ് ലൈവ് ആയിരുന്നു. തേർഡ് ഐയുടെ ആദ്യകാല റിപ്പോർട്ടുകളിൽ ഒന്നായിരുന്നു വിശ്വനാഥന്റെ കമ്പനി പൂട്ടിയത്. ഇതിനിടെ ശനിയാഴ്ച രാവിലെ പത്തു മുതൽ കുട്ടികളുടെ ലൈബ്രറിയ്ക്കു സമീപമുള്ള സുവർണ്ണ ഓഡിറ്റോറിയത്തിൽ കുന്നത്ത്കളത്തിൽ ഡിപ്പോസിറ്റേഴ്‌സ് അസോസിയേഷന്റെ യോഗം ആരംഭിച്ചിട്ടുമുണ്ട്.
കോടതിയുടെ മേൽനോട്ടത്തിൽ കു്ന്നത്ത്കളത്തിൽ ജുവലറിയുടെ ആസ്ഥികൾ ത്ിട്ടപ്പെടുത്തുന്ന ജോലികളും ഇതിനിടെ നടന്നിരുന്നു. കോട്ടയം സബ് കോടതിയിൽ കുന്നത്ത്കളത്തിൽ ഗ്രൂപ്പ് നൽകിയ പാപ്പർ ഹർജിയുടെ അടിസ്ഥാനത്തിലാണ് കോടതി റിസീവറെ നിയമിച്ചതും നടപടികൾ ആരംഭിച്ചതും. കുന്നത്ത്കളത്തിൽ ജുവലറികളിലെ സ്വർണ്ണം വിറ്റ വകയിൽ 28 കോടി രൂപയാണ് ബാങ്കിൽ ഇപ്പോൾ കോടതിയുടെ മേൽനോട്ടത്തിൽ നിക്ഷേപിച്ചിരിക്കുന്നത്. സബ് കോടതി നിയോഗിച്ച റിസീവർ നടത്തിയ പരിശോധനയിലാണ് 28 കോടിരൂപയുടെ സ്വർണ്ണം കണ്ടെത്തിയത്. ഇതിൽ 17 കോടി രൂപ ഒരു ബാങ്കിന് മാത്രം നൽകാനുള്ള ബാധ്യതയാണ്. ഈ ബാധ്യത എത്രയും വേഗം നൽകണമെന്നാവശ്യപ്പെട്ട് ബാങ്ക്‌ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതേ തുടർന്ന് തുക നൽകാൻ ഹൈക്കോടതി സബ് കോടതിയ്ക്ക് ഉത്തരവും നൽകി. ഈ ഉത്തരവ് നടപ്പാക്കാൻ വൈകിയതോടെ ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു. ഇതോടെയാണ് തുക അനുവദിക്കാൻ കോടതി നിർബന്ധിതരായത്.
ബാങ്കിൽ ഈട് നൽകിയാണ് വിശ്വനാഥൻ വായ്പ എടുത്തിരിക്കുന്നത്. ഈ 17 കോടി അടച്ചാൽ ഇവിടെ വായ്പയായി വച്ചിരിക്കുന്ന വസ്തുക്കൾ കോടതിയിലേയ്ക്ക്് തിരികെ ലഭിക്കും. ഇതോടെ ഈ വസ്തുക്കൾ കുന്നത്ത്കളത്തിലിന്റെ ആസ്തിയുടെ പട്ടികയിലേയ്ക്ക് കൂട്ടാൻ സാധിക്കും. എന്നാൽ, ഇ്ത്തരത്തിലുള്ള നടപടികൾ പൂർത്തിയാക്കി നിക്ഷേപകർക്ക് എന്ന് തുക തിരികെ നൽകും എന്നകാര്യത്തിൽ ഇനിയും വ്യക്തതയുണ്ടായിട്ടില്ല.
5110 നിക്ഷേപകർക്കായി 136 കോടിരൂപയ്ക്കു മുകളിലാണ് നഷ്ടായിരിക്കുന്നത്. പലരും പരാതിയുമായി എത്താൻ ഇനിയും തയ്യാറാകാത്തതിനാൽ നഷ്ടത്തിന്റെ പൂർണകണക്ക് ഇനിയും പുറത്ത് വന്നിട്ടില്ല. കുന്നത്ത്കളത്തിൽ ഡെപ്പോസിറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ 1100 നിക്ഷേപകർ ഒറ്റക്കെട്ടായാണ് പരാതി നൽകി കേസ് നടത്തുന്നത്. 1600 നിക്ഷേപകർ സ്വന്തം നിലയിലും സബ് കോടതിയിൽ കേസ് നടത്തുന്നുണ്ട്. 65.55 കോടി രൂപയുടെ ആസ്ഥി തങ്ങൾക്കുണ്ടെന്നാണ് ഇവർ സബ് കോടതിയിൽ നൽകിയ പാപ്പർ ഹർജിയിൽ വ്യക്തമാക്കുന്നത്. 110 കിലോ സ്വർണമാണ് ജുവലറിയിൽ സൂക്ഷിച്ചിരുന്നത്. ഇത് എടുത്ത് വിൽപ്പന നടത്തിയ 28 കോടിയാണ് ഇപ്പോൾ ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്നത്.