
ഡൽഹി:അധിക വരുമാനം നേടാൻ ശ്രമിച്ച സിംഗപ്പൂരിലെ ഒരു വീട്ടുജോലിക്കാരിക്ക് ലഭിച്ചത് വൻ തുകയുടെ പിഴ. സിംഗപ്പൂരിലെ നിയമങ്ങള്‍ ലംഘിച്ച്, അവധി ദിവസങ്ങളില്‍ രഹസ്യമായി വീട്ടുജോലികള്‍ ചെയ്ത ഫിലിപ്പീൻസ് സ്വദേശിയായ ഒരു വീട്ടുജോലിക്കാരിക്കാണ് സിംഗപ്പൂർ
നിയമവിരുദ്ധമായി അവരെ ജോലിക്ക് വെച്ച രണ്ട് പേർക്കും വൻ തുക പിഴ ലഭിച്ചു.
അധിക വേതനം സമ്പാദിക്കുന്നതിനായി തന്റെ ഔദ്യോഗിക ജോലിക്ക് പുറത്ത് രഹസ്യമായി ക്ലീനിംഗ് ജോലികള്‍ ചെയ്യുന്നതിനെക്കുറിച്ച് സിംഗപ്പൂർ മാനവ വിഭവശേഷി മന്ത്രാലയത്തിന് (MOM) വിവരം ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
1994 മുതല്‍ സിംഗപ്പൂരില്‍ ജോലി ചെയ്യുന്ന 53-കാരിയായ പിഡോ എർലിൻഡ ഒകാമ്ബോ, 2018 മുതല്‍ 64-കാരിയായ സോഹ് ഒയി ബെക്കിന്റെ വീട്ടില്‍ പാർട്ട് ടൈം ജോലി ചെയ്തിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ഒരു ഇടവേളക്ക് ശേഷം 2022 മുതല്‍ വീണ്ടും ജോലി തുടർന്നു. ഈ ജോലിക്ക് പ്രതിമാസം 375 സിംഗപ്പൂർ ഡോളറാണ് ഇവർക്ക് ലഭിച്ചിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടാതെ, സോഹ് എർലിൻഡയെ മറ്റൊരു തൊഴിലുടമയായ പുലക് പ്രസാദിന് പരിചയപ്പെടുത്തുകയും, 2019 സെപ്റ്റംബർ മുതല്‍ അദ്ദേഹത്തിന്റെ വീട്ടിലും ജോലി ചെയ്തു. ഈ ജോലിക്ക് മാസത്തില്‍ 450 സിംഗപ്പൂർ ഡോളർ ലഭിച്ചിരുന്നു. എർലിൻഡ ഔദ്യോഗികമായി മറ്റൊരാളുടെ കീഴിലാണ് ജോലി ചെയ്യുന്നതെന്ന് അറിഞ്ഞിട്ടും ഇവർ നിയമവിരുദ്ധമായി അവരെ ജോലിക്ക് വെച്ചതായി സമ്മതിച്ചു.
സിംഗപ്പൂരില്‍ വിദേശ ഗാർഹിക തൊഴിലാളികള്‍ ഔദ്യോഗിക തൊഴിലുടമയുടെ കീഴിലല്ലാതെ മറ്റ് ജോലികള്‍ ചെയ്യുന്നത് നിയമവിരുദ്ധമാണ്. ഈ നിയമം ലംഘിക്കുന്നവർക്ക് 20,000 സിംഗപ്പൂർ ഡോളർ വരെ പിഴയോ രണ്ട് വർഷം വരെ തടവോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാം. നിയമവിരുദ്ധമായി ജോലി നല്‍കുന്ന തൊഴിലുടമകള്‍ക്ക് 5,000 മുതല്‍ 30,000 സിംഗപ്പൂർ ഡോളർ വരെ പിഴയും തടവും ലഭിക്കാം.
കേസില്‍ വാദം കേട്ട കോടതി, എർലിൻഡയ്ക്ക് 13,000 സിംഗപ്പൂർ ഡോളറും സോഹിന് 7,000 സിംഗപ്പൂർ ഡോളറും പിഴ ചുമത്തി. ഇരുവരും പിഴ അടച്ചു. എർലിൻഡയെ ജോലിക്ക് വെച്ച മറ്റൊരു തൊഴിലുടമയായ പുലക് പ്രസാദിനെതിരെയും നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
അധിക വരുമാനം നേടാൻ ശ്രമിക്കുന്നവർ അതത് രാജ്യങ്ങളിലെ നിയമങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഈ സംഭവം ഓർമ്മിപ്പിക്കുന്നു. കർശനമായ നിയമങ്ങള്‍ ഉള്ള സിംഗപ്പൂരിലെ ഈ സംഭവം, നിയമലംഘനം നടത്തുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്.