വൈക്കത്ത് മസാല ടിന്നിൽ സൂക്ഷിച്ച എംഡിഎംഎയുമായി യുവാവ് പിടിയിൽ ; വിൽപ്പനക്കായ് എത്തിച്ച 36 ഗ്രാം എംഡിഎംഎയാണ് യുവാവിന്റെ വീട്ടിലെ അടുക്കളയിൽ നിന്നും കണ്ടെടുത്തത്

Spread the love

കോട്ടയം : വൈക്കത്ത് വൻ ലഹരി മരുന്ന് വേട്ട. 36.33 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. വൈക്കപ്രയാർ കൊച്ചു കണിയാംതറ താഴ്ചയിൽ വിഷ്ണു വി ഗോപാൽ (32) ആണ് പിടിയിലായത്.

video
play-sharp-fill

ജില്ലാപോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും, വൈക്കം പോലീസും ചേർന്ന് വൈക്കപ്രയാറിലുള്ള വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇയാളുടെ വീട്ടിലെ അടുക്കളയിൽ മസാലകൾ സൂക്ഷിക്കുന്ന ടിന്നിൽ ഒളിപ്പിച്ചുവെച്ച നിലയിലാണ് നിരോധിത ലഹരി വസ്തുവായ എംഡി എം എ കണ്ടെടുത്തത്. ഓണത്തിന് വിൽപ്പനക്കായാണ് ബാംഗ്ലൂരിൽ നിന്നും ലഹരി വസ്തുക്കൾ, കൊണ്ടുവന്നത് എന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പോലീസിനോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കോട്ടയം ജില്ലാപോലീസ് മേധാവി ഷാഹുൽ ഹമീദ് ഐ പി എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വൈക്കം ഡിവൈഎസ്പി ബി വിജയൻ്റെ നിർദേശപ്രകാരം വൈക്കം എസ് എച്ച് ഒ സുകേഷ് എസിന്റെ നേതൃത്വത്തിൽ , എസ് ഐ വിഷ്ണു ജി, എ എസ് ഐ പ്രീതിജ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിജയശങ്കർ, ജോസ് മോൻ, ഷാമോൻ, സിവിൽ പോലീസ് ഓഫീസർമാരായ സുധീഷ്, രതീഷ്, വനിതാ സിവിൽ പോലീസ് ഓഫീസർ നെയ്തിൽ ജ്യോതി എന്നിവരടങ്ങുന്ന സംഘവും , ജില്ലാപോലീസ് മേധാവിയുടെ ഡാൻസാഫ് ടീമും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.