കോട്ടയം മാങ്ങാനത്തെ വില്ലയിലും ക്ലിനിക്കിലും മോഷണം നടത്തിയ കേസില്‍ പിടിയിലായ സംഘത്തലവന്‍റെ കുട്ടാളികളെ ഉടന്‍ പിടികൂടും: സൂചന ലഭിച്ചതായി അന്വേഷണ സംഘം .

Spread the love

കോട്ടയം: കോട്ടയം മാങ്ങാനത്തെ വില്ലയിലും ക്ലിനിക്കിലും മോഷണം നടത്തിയ കേസില്‍ പിടിയിലായ സംഘത്തലവന്‍റെ കുട്ടാളികളെ ഉടന്‍ പിടികൂടും.
മധ്യപ്രദേശിലെ ഗാന്ധ്വാനി താലൂക്കില്‍ ജെംദാ ഗ്രാമത്തില്‍ ഗുരു സജന്‍ (മഹേഷ്41 ) നെയാണ് ജില്ലാ പോലീസ് ചീഫിന്‍റെ സ്ക്വാഡും ഈസ്റ്റ് പോലീസും അടങ്ങുന്ന സംഘം ഗുജറാത്തില്‍നിന്നു സാഹസികമായി പിടികൂടിയത്.

video
play-sharp-fill

ഇയാളുടെ സംഘത്തില്‍പ്പെട്ട മോഷണത്തിന് എത്തിയവരെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒന്‍പതിനു പുലര്‍ച്ചെയാണ് മാങ്ങാനം സ്കൈലൈന്‍ പാം മെഡോസിലെ 21ാം നമ്ബര്‍ വില്ലയില്‍നിന്ന് 50 പവന്‍ സ്വര്‍ണാഭരണങ്ങളും

സമീപത്തുള്ള ആയുഷ്മന്ത്ര വെല്‍നസ് ക്ലിനിക്കില്‍ നിന്നും ആയിരുംരൂപയും മോഷടിച്ച്‌ സംഘം കടന്നുകളഞ്ഞത്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ഈസ്റ്റ് പോലീസ് സംഘത്തിനു പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നുമാണ് പ്രധാന പ്രതിയെ തിരിച്ചറിഞ്ഞത്. സമാന സ്വഭാവമുള്ള

മോഷണങ്ങളെക്കുറിച്ച്‌ അന്വേഷിച്ചതോടെ 2016 ല്‍ കര്‍ണാടകയില്‍ രാമദുര്‍ഗ സ്റ്റേഷനില്‍ പരിധിയില്‍ കവര്‍ച്ച നടന്നതായി വ്യക്തമായി.