വ്യവസായിയും പ്ലാന്ററും മിഡാസ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമയുമായ കോട്ടയം പനംപുന്നയിൽ ജോർജ് വർഗീസ് നിര്യാതനായി ; സംസ്ക്കാരം ശനിയാഴ്ച ( 30/8/25) വൈകിട്ട് 4 മണിക്ക് കോട്ടയം ജെറുസലേം മാർത്തോമ പള്ളിയിൽ

Spread the love

കോട്ടയം : വ്യവസായിയും പ്ലാന്ററും മിഡാസ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമയുമായ കോട്ടയം പനംപുന്നയിൽ ജോർജ് വർഗീസ് വയസ്സ് (85) നിര്യാതനായി.

video
play-sharp-fill

മിഡാസ് മൈലേജ് എന്ന പേരിൽ ഇന്ത്യയിലൊട്ടാകെയും വിദേശത്തും എയർ ട്രേഡിങ് മെറ്റീരിയൽ നിർമ്മിച്ച് വിപണനം നടത്തുന്ന വ്യവസായങ്ങളുടെ സ്ഥാപകനാണ്.

കേരളത്തിനകത്തും ഇതര സംസ്ഥാനങ്ങളുമായി വിവിധ വ്യവസായ യൂണിറ്റുകൾ പ്രവർത്തിച്ചുവരുന്നു. കോട്ടയം വാഴൂരിൽ പനംപുന്ന എസ്റ്റേറ്റിൻ്റെയും ഉടമയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

”….പ്രമുഖ പ്ലാൻ്ററായിരുന്ന പരേതനായ ബേക്കർ ഫെൻ വർഗ്ഗീസ് ആണ് പിതാവ്. പ്രമുഖ സാമൂഹിക പ്രവർത്തകയും പാചക ഗ്രന്ഥങ്ങളുടെ രചയിതാവുമായിരുന്ന പരേതയായ മിസസ് ബി ഫ് വർഗീസാണ് മാതാവ്. പരേതയായ മറിയം വർഗീസാണ് ഭാര്യ.

മക്കൾ :  സാറാ വർഗ്ഗീസ്, പരേതയായ അന്ന വർഗീസ്, വർക്കി വർഗ്ഗീസ്, പൗലോസ് വർഗീസ്.

മരുമക്കൾ  : ഡോക്ടർ മാത്യു ജോർജ്, തരുൺ ചന്ദന , ദിവ്യ വർഗീസ് ,മാലിനി മാത്യു

ഭൗതിക ശരീരം കളത്തിപ്പടിയിലുള്ള കല്ലുകുന്ന് വസതിയിൽ ശനിയാഴ്ച ( 30/8/25) രാവിലെ 8 കൊണ്ടുവരുന്നതും വൈകിട്ട് നാല് മണിക്ക് കോട്ടയം ജെറുസലേം മാർത്തോമ പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.