
രാഹുല്‍ ഗാന്ധിയുടെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും സമീപകാല പ്രസ്താവനകള്‍ ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രമാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. രാഹുല്‍ ഗാന്ധി സംസാരിച്ച ആറ്റംബോംബും വി ഡി സതീശന്റെ ബോംബും വെറും ചീറ്റിയ പടക്കങ്ങളാണെന്നും അദ്ദേഹം പരിഹസിച്ചു.
ഒരു വിഷയത്തിലും കാര്യമായ നിലപാട് എടുക്കാതെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഇരുവരും നടത്തുന്നതെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി പിണറായി വിജയൻ താൻ ഉള്‍പ്പെടെയുള്ളവർക്കെതിരെ നടത്തിയ പരാമർശങ്ങളില്‍ പരസ്യമായി മാപ്പ് പറഞ്ഞാല്‍ മാത്രമേ അദ്ദേഹത്തിന്റെ പരിപാടികളില്‍ പങ്കെടുക്കുകയുള്ളൂ എന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. കഴിഞ്ഞ തവണ ഒരു സർക്കാർ പരിപാടിയില്‍ വെച്ച് മുഖ്യമന്ത്രി നടത്തിയ ചില പ്രസ്താവനകള്‍ക്കെതിരെ അദ്ദേഹം ശക്തമായി പ്രതികരിച്ചിരുന്നു. കൂടാതെ ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വിശ്വാസികള്‍ക്കെതിരെ എടുത്ത കേസുകള്‍ പിൻവലിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്നെ ഔദ്യോഗികമായി ക്ഷണിച്ചാല്‍ പരിപാടികളില്‍ പങ്കെടുക്കുമെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group