400 രൂപയുടെ മാഹി മദ്യത്തിന് 4000; കഞ്ചാവ് ബീഡിക്ക് 500 രൂപ; കണ്ണൂര്‍ സെൻട്രല്‍ ജയിലിൽ വ്യാപകമായി ലഹരി വില്‍പ്പനയും; ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും സൂചന

Spread the love

കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം മാത്രമല്ല, വ്യാപകമായി ലഹരി വില്‍പ്പനയും.

കൊലക്കേസ് പ്രതികളുടെ നേതൃത്വത്തിലുള്ള സംഘം ജയിലിനകത്ത് കരിഞ്ചന്തയില്‍ മദ്യവും പുകയില ഉല്‍പ്പന്നങ്ങളും വ്യാപക വില്‍പ്പന നടത്തുന്നതായി വിവരം. ഇവർക്ക് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും സൂചന.

400 രൂപയുടെ മദ്യത്തിന് ഈടാക്കുന്നത് നാലായിരം രൂപയാണ്. ഒരു കെട്ട് ബീഡിക്ക് 200 രൂപ, കഞ്ചാവ് ബീഡിക്ക് 500 രൂപ എന്നിങ്ങനെയാണ് ജയിലിലെ ലഹരി കച്ചവടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജയിലിന് പുറത്തുള്ള സംഘം അകത്തേക്ക് ലഹരി വസ്തുക്കളടക്കം എറിഞ്ഞ് കൊടുക്കും. പിന്നീട് ഇത് നാലിരട്ടി വിലക്ക് തടവുകാർക്കിടയില്‍ അകത്തുള്ള സംഘം വില്‍പ്പന നടത്തുമെന്നാണ് വിവരം.

കഴിഞ്ഞ ദിവസം ജയിലിനകത്തേക്ക് ലഹരി സാധനങ്ങളും മൊബൈലുമടക്കം എറിഞ്ഞ് കൊടുക്കുന്ന പനങ്കാവ് സ്വദേശി അക്ഷയ് എന്ന യുവാവിനെ ജയില്‍ വളപ്പിനടത്തുവെച്ച്‌ വാർഡൻമാർ പിടികൂടിയിരുന്നു. ഇയാളെ പിന്നീട് പൊലീസിലേല്‍പ്പിച്ചു. അക്ഷയെ ചോദ്യം ചെയ്തപ്പോഴാണ് ജയിലിനുള്ളിനെ ലഹരി കച്ചവടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നത്.