
ഉയർന്ന ജിഐ അടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കുത്തനെ ഉയരാന്‍ കാരണമാകും. അത്തരത്തില്‍ പ്രമേഹ രോഗികള്‍ ഒഴിവാക്കേണ്ട പഴങ്ങളെ പരിചയപ്പെടാം. ഉയര്‍ന്ന ജിഐ അടങ്ങിയ തണ്ണിമത്തന്‍ അമിതമായി കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ കൂടാന്‍ കാരണമാകും. കാരണം ഇവയുടെ ജിഐ 72 ആണ്.
പൈനാപ്പിളിലും പഞ്ചസാര ധാരാളം ഉണ്ട്. ഇവയുടെ ജിഐ 59 – 66 ആണ്. അതിനാല്‍ പൈനാപ്പിളും ബ്ലഡ് ഷുഗര്‍ കൂടാന്‍ കാരണമാകും.മാമ്ബഴത്തില്‍ പഞ്ചസാര ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാം.
മുന്തിരിയിലും പഞ്ചസാര കൂടുതലാണ്. ഗ്ലൈസെമിക് ഇൻഡക്സ് കൂടുതലുള്ളതിനാല്‍ പ്രമേഹ രോഗികള്‍ ഇവയും അമിതമായി കഴിക്കാതിരിക്കുന്നതാണ് നല്ലത്.ഉയർന്ന ഗ്ലൈസെമിക് ഇൻഡക്സ് ഉള്ള ചെറി പഴം കഴിക്കുന്നതും ബ്ലഡ് ഷുഗര്‍ കൂടാന്‍ കാരണമാകും.പഞ്ചസാര ധാരാളം അടങ്ങിയ ലിച്ചിയും അമിതമായി കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നന്നല്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉണക്കമുന്തിരിയുടെ ജിഐ 64 ആണ്. അതിനാല്‍ ഇവയും അമിതമായി കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നന്നല്ല.