
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ ആരോപണങ്ങളില്‍ കേസെടുത്ത് ക്രൈംബ്രാഞ്ച് . സ്ത്രീകളെ നിരന്തരമായി ശല്യം ചെയ്തെന്ന വകുപ്പു ചുമത്തിയാണ് കേസെടുത്തത്.ആരും നേരിട്ട് പരാതിയുമായി മുന്നോട്ടു വരാത്ത സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുക്കുകയായിരുന്നു.
രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങള്‍ പരിശോധിച്ച് കേസെടുക്കാൻ സംസ്ഥാന പൊലീസ് മേധാവി നിർദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഡിജിപിക്കും വിവിധ സ്റ്റേഷനകളിലും ലഭിച്ച നിരവധി പരാതികളാണ് കേസിനാധാരം.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങള്‍ ഗൗരവകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് വാർത്ത സമ്മേളനത്തില്‍ പറഞ്ഞിരുന്നു. വളരെ ഗൗരവമായ വിഷയമായി തന്നെ ഇത് കേരളീയ സമൂഹം ഏറ്റെടുത്തിരിക്കുകയാണെന്നും ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉയർന്നുവന്നയാള്‍ എംഎല്‍എ സ്ഥാനത്ത് ഇരിക്കരുത് എന്ന് പൊതുവായി അഭിപ്രായം ഉയർന്നുവന്നു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സമൂഹത്തില്‍ വലിയ പ്രതികരണങ്ങളുണ്ടാക്കുന്ന സംഭവമായാണ് ഇത് മാറിയത്. ഒന്നിലധികം സംഭവങ്ങളെപ്പറ്റിയുള്ള റിപ്പോർട്ടുകള്‍ പുറത്തുവരുന്നും. നിയമപരമായി സ്വീകരിക്കാൻ പറ്റുന്ന നടപടികളെല്ലാം സ്വീകരിക്കും. പരാതി നല്‍കുന്നതിന് ആരും ഭയക്കേണ്ടതില്ല. എല്ലാ സംരക്ഷണവും സർക്കാർ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.