പൊന്മുടിയിൽ കൊക്കയിലേക്ക് ചാടി യുവാവ് ജീവനൊടുക്കി ; കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം

Spread the love

തിരുവനന്തപുരം : പൊന്മുടിയിൽ കൊക്കയിൽ ചാടി യുവാവ് ആത്മഹത്യ ചെയ്തു. നെടുമങ്ങാട് പുതുകുളങ്ങര സ്വദേശി അബ്ദുൾ ജബ്ബാർ ആണ് കൊക്കയിൽ ചാടി ജീവനൊടുക്കിയത്.

video
play-sharp-fill

ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം, പൊന്മുടിയിലെ ഇരുപത്തിരണ്ടാം മൈലിൽ നിന്ന് ഇയാൾ കൊക്കയിലേക്ക് ചാടുകയായിരുന്നു.

സമീപത്തുനിന്ന് ഇയാളുടെ മൊബൈൽ ഫോണും ബാങ്ക് പാസ് ബുക്കും കണ്ടുകിട്ടിയിരുന്നു, ഇതിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൊക്കയിലേക്ക് ചാടിയത് അബ്ദുൾ ജബ്ബാർ ആണെന്ന് തിരിച്ചറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പിന്നാലെ ഇദ്ദേഹത്തിന്റെ ബന്ധുവിനെ വിവരമറിയിക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണം.