
കോട്ടയം : വാകത്താനത്ത് പള്ളിയിൽ നിന്നും സ്വർണവും പൂജാ പാത്രങ്ങളും മോഷ്ടിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ.
തമിഴ്നാട് തിരുനെൽവേലി തെങ്കാശി വിശ്വനാഥൻ കോവിൽ സ്ട്രീറ്റിൽ ലക്ഷ്മി ഭവനത്തിൽ വസന്തകുമാർ (54 ), ഏറ്റുമാനൂർ പേരൂർ അമ്പലം കോളനിയിൽ പുട്ടത്തങ്കൽ വീട്ടിൽ
ശശി വി എസ്(71, ഏറ്റുമാനൂർ അതിരമ്പുഴ പേമലമുകളിൽ വീട്ടിൽ
ഉദയകുമാർ (61 )
എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ജൂൺ മാസം 28ാം തീയതി രാത്രി 11 മണിക്കും 3 .30നും ഇടയിലാണ് സംഭവം.
വാകത്താനം തൃക്കോതമംഗലം സെയിന്റ് ജെയിംസ് ഓർത്തഡോക്സ് പള്ളിയുടെ ഓഫീസ് മുറിയും വികാരിയുടെ മുറിയും കുത്തി തുറന്ന് പൂജാ പാത്രവും അലമാരയിൽ സൂക്ഷിച്ചിരുന്ന 10 സ്വർണ താലിയും മോഷ്ടിച്ച് ഇവർ കടന്നു കളയുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വകത്താനം പോലീസ്റ്റേഷൻ എസ് എച്ച് ഒ അനീഷ് പി ബി,
എസ് ഐ അനിൽ കുമാർ എം കെ,
എ എസ് ഐ അനീഷ് കെ സി , സി പി ഒ ഷാനൂപ്,
സി പി ഒ സജി,
കോട്ടയം വെസ്റ്റ് പോലീസ്റ്റേഷൻ സ്ക്വാഡ്
സി പി ഒ നിതിൻ പി ചെറിയാൻ ,
സി പി ഒ സലമോൻ
എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.



