വീട്ടില്‍ അതിക്രമിച്ച്‌ കയറി പശുവിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവിനെതിരെ കേസെടുത്തു : കൊല്ലം അഞ്ചലിലാണ് സംഭവം.

Spread the love

കൊല്ലം: അഞ്ചലില്‍ ഭിന്നശേഷിക്കാരായ ദമ്പതികള്‍ താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച്‌ കയറി പശുവിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവിനെതിരെ കേസെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് തിരച്ചില്‍ ഊർജിതമാക്കി.
അജിമോനും ലളിതയും എന്ന ഭിന്നശേഷിക്കാരായ ദമ്പതികള്‍ താമസിക്കുന്ന

വീട്ടിലാണ് ആക്രമണമുണ്ടായത്. വീട് തുറക്കാത്തതിനെ തുടർന്ന് പുറത്ത് തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന ഇവരുടെ പശുവിനെയാണ് യുവാവ് ക്രൂരമായി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉപദ്രവിച്ചത്. ഗുരുതരമായി പരിക്കേറ്റ പശുവിനെ രക്ഷിക്കാനുള്ള മൃഗഡോക്ടറുടെ ശ്രമങ്ങള്‍ വിഫലമായി. സംഭവത്തില്‍ ദമ്പതികള്‍ നല്‍കിയ പരാതിയെ തുടർന്നാണ്

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പ്രതിക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.