രാജ്യത്ത് ജി.എസ്.ടി നിരക്ക് ഘടനയുടെ പരിഷ്ക്കരണം നടപ്പാക്കുമ്പോൾ സംസ്ഥാനത്തിന് ഉണ്ടാകുന്ന വരുമാന നഷ്ട‌ത്തെപ്പറ്റി വലിയ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി

Spread the love

തിരുവനന്തപുരം: രാജ്യത്ത് ജി.എസ്.ടി നിരക്ക് ഘടനയുടെ പരിഷ്ക്കരണം നടപ്പാക്കുമ്പോൾ സംസ്ഥാനത്തിന് ഉണ്ടാകുന്ന വരുമാന നഷ്ട‌ത്തെപ്പറ്റി വലിയ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

video
play-sharp-fill

ഇത് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്ത് അയച്ചതായി മുഖ്യമന്ത്രി അറിയിച്ചു. പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ജി.എസ്.ടി നിരക്ക് ഘടന

പുനഃപരിശോധിക്കുമെന്നുള്ള പ്രഖ്യാപനമുണ്ടായിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാന ധനമന്ത്രിമാരുടെ സമിതിയിൽ ചർച്ചകളും നടക്കുന്നുണ്ട്. ജി.എസ്.ടി കൗൺസിൽ യോഗം ഉടൻ ചേരുമെന്നാണ് മനസ്സിലാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജി.എസ്.ടി നിരക്കുകൾ പുനഃപരിശോധിക്കുമ്പോൾ വരുമാന നഷ്ട‌ം നേരിടുന്ന സംസ്ഥാനങ്ങളുടെ ആശങ്കകൾ കേന്ദ്ര സർക്കാർ പരിഹരിക്കേണ്ടതുണ്ട്. കേന്ദ്രവും

സംസ്ഥാനങ്ങളും തമ്മിലുള്ള 50 : 50 എന്ന നിരക്ക് വിഭജനം, സംസ്ഥാനങ്ങളുടെ വരുമാനക്കുറവിനു കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.