രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഒരു മാന്യതയുണ്ട്’; രാഹുല്‍ മാക്കൂട്ടത്തിനെതിരേ രൂക്ഷമായ വിമർശനമുയർത്തി മുഖ്യമന്ത്രി പിണറായി വിജയൻ

Spread the love

രാഹുൽ മാക്കൂട്ടത്തിനെതിരേ രൂക്ഷമായ വിമർശനമുയർത്തി മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ പൊതു പ്രവർത്തന രംഗത്ത് അപവാദം വരുത്തി വക്കുന്ന സംഭവങ്ങൾ പല ഘട്ടങ്ങളിലും സംഭവിച്ചിട്ടുണ്ട്.എന്നാൽ ഇത്രത്തോളം മോശം സംഭവിച്ചെന്നും പോയ കാര്യങ്ങൾ മുഖ്യമന്ത്രി പ്രതികരിച്ചു. രാഹുലിനെതിരെയുള്ള ആരോപണങ്ങൾ നമ്മുടെ സമൂഹത്തിൽ വലിയ പ്രതികരണങ്ങൾ ഉണ്ടാക്കുന്ന സംഭവങ്ങളായി മാറിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കോൺഗ്രസിനകത്ത് ഈ സംഭവത്തിൽ, പലരും പല ആഭിപ്രായങ്ങളാണ് പറയുന്നത്. പൊതുപ്രവർത്തനത്തിനും രാഷ്ട്രീയ പ്രവർത്തനത്തിനും ഒരു മാന്യതയുണ്ട്. അത് കോൺഗ്രസിനകത്തു തന്നെ പലരും പ്രകടിപ്പിച്ചു കഴിഞ്ഞു. ഇത്രയൊക്കെ കാര്യങ്ങൾ വന്നിട്ടും ഈ മോശം സംഭവങ്ങൾക്ക് കാരണക്കാരനായ ഒരാളെ സംരക്ഷിക്കുന്നത് വളരെ അപകടകരമാണ്. ഏത് നിലപാട് പ്രതിപക്ഷനേതാവ് സ്വീകരിക്കുന്നത് ഒട്ടും ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫോൺ സംഭാഷണത്തിൻ്റെ ഭാഗങ്ങൾ പുറത്തുവന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭാഷണത്തിൻ്റെ ഒരു ഭാഗത്ത് ഗർഭഛിദ്രത്തിനു സമ്മതിച്ചില്ലെങ്കിലും കൊല്ലുമെന്ന് പറയുന്നു. ആ ഭീഷണി എത്രത്തോളം മോശമാണെന്നും അത്തരം ഒരാളെ വഴി വിട്ട് ന്യായീകരിക്കുന്നത് ശരിയല്ലെന്നും പറഞ്ഞ മുഖ്യമന്ത്രി ഇത് ഇവിടെ ഒതുങ്ങിയാൽ നല്ലതാണെന്നും വ്യക്തമാക്കി. സംഭവത്തിൽ നിയമപരമായ പോലീസ് പോലീസ് എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group