ഇസ്തിരിയിടാന്‍ തുണി നല്‍കിയ ബാഗില്‍ മറന്നുവച്ച അരലക്ഷം രൂപ തിരികെ നല്‍കിയ കോട്ടയം കുമരകം സ്വദേശി യുവാവിന് അഭിനന്ദന പ്രവാഹം.

Spread the love

കുമരകം: ഇസ്തിരിയിടാന്‍ തുണി നല്‍കിയ ബാഗില്‍ മറന്നുവച്ച അരലക്ഷം രൂപ തിരികെ നല്‍കിയ യുവാവിന് അഭിനന്ദനപ്രവാഹം.

കുമരകം ചന്തക്കവലയില്‍ ലോണ്‍ട്രി സോണ്‍ എന്ന സ്ഥാപനം നടത്തുന്ന ഒറവണക്കളം കണ്ണന്‍ ബൈജു (32) ആണ് പണം ഉടമയ്ക്കു തിരികെ നല്‍കി മാതൃകയായത്.

തുണികള്‍ ഇസ്തിരിയിടാന്‍ നല്‍കിയ ബാഗില്‍ പണം സൂക്ഷിച്ചിരുന്ന കാര്യം ഉടമ ഓര്‍ത്തിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുണി നല്‍കാന്‍ കടയിലെത്തിയപ്പോള്‍ കണ്ണന്‍ കടയിലുണ്ടായിരുന്നില്ല. സമീപത്തുള്ള ആശ ഹെയര്‍ കട്ടിംഗ് സലൂണില്‍ ബാഗ് ഏല്പ്പിച്ചു മടങ്ങുകയായിരുന്നു. ഈ സ്ഥാപനത്തിന്‍റെ ഉടമയാണ് ബാഗ് കണ്ണനെ ഏല്‍പ്പിച്ചത്.

തുണികള്‍ ഇസ്തിരിയിടാന്‍ എടുക്കുന്നതിനിടെ പണം കണ്ട കണ്ണന്‍ ഉടനെ ഉടമയെ അറിയിച്ച്‌ പണം കൈമാറുകയായിരുന്നു.