‘വിഡി സതീശൻ പൊട്ടിക്കാനിരിക്കുന്നത് അഴിമതിയുടെ ബോംബ്, മുഖ്യമന്ത്രി ഉപദേശിക്കാന്‍ വരേണ്ട’; മറുപടിയുമായി കെ മുരളീധരന്‍

Spread the love

തിരുവനന്തപുരം: പൊട്ടാനിരിക്കുന്നത് അഴിമതിയുടെ ബോംബാണെന്ന് കെ മുരളീധരന്‍. വിഡി സതീശൻ പൊട്ടിക്കാനിരിക്കുന്നത് അഴിമതിയുടെ ബോംബാണ്. സർക്കാരിന്റെ ഏറ്റവും വലിയ അഴിമതിയാണ്. സതീശൻ പറഞ്ഞ ബോംബ് ബിജെപി നേതാവ് കൃഷ്ണകുമാറിന്റെയല്ലെന്നാണ് അദ്ദേഹം പറഞ്ഞു. കേരള രാഷ്ട്രീയത്തിന് എ സർട്ടിഫിക്കറ്റ് വേണ്ട, രാഷ്ട്രീയ നേതാക്കൾക്ക് എതിരായ പീഢന പരാതികൾ കേരള രാഷ്ട്രീയത്തിന് നന്നല്ല. മുഖ്യമന്ത്രി ഉപദേശിക്കാൻ വരണ്ടെന്നും കെ മുരളീധരന്‍ മാധ്യമങ്ങളെ കാണും.

മുഖ്യമന്ത്രി ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ പരാമര്‍ശങ്ങളില്‍ പ്രതികരിക്കുകയായിരുന്നു മുരളീധരന്‍. സ്ത്രീ പീഡകരെ രണ്ടു തവണ ജനപ്രതിനിധിയാക്കിയതാണ് മുഖ്യമന്ത്രി, മുകേഷിനെ എംഎൽഎയാക്കിയ മുഖ്യമന്ത്രിയാണ് എന്നും മുരളീധരന്‍ ആരോപിച്ചു. മുൻ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായി ഉയർന്നുവന്ന ആരോപണം അതീവ ഗൗരവം ഉള്ളതെന്ന് പിണറായി വിജയൻ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഗർഭം ധരിച്ച സ്ത്രീയെ കൊന്ന് കളയുമെന്ന് പറയുന്നതൊക്കെ വലിയ ക്രിമിനൽ രീതി ആണ്. എത്രനാൾ രാഹുലിന് പിടിച്ച് നിൽക്കാൻ കഴിയുമെന്ന് അറിയില്ല. ചില കാര്യങ്ങളൊക്കെ ചില ഘട്ടങ്ങളിൽ സംഭവിച്ചിട്ടുണ്ട് എന്ന് വ്യക്തമാണ്. ബാക്കി കാര്യങ്ങൾ സമൂഹം തീരുമാനിക്കേണ്ടത്. അത്തരം കാര്യങ്ങളിൽ ഇപ്പോൾ അഭിപ്രായം പറയേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പലരും രാഷ്ട്രീയ ജീവിതം നയിച്ചവരാണ്. രാഷ്ട്രീയ പ്രവർത്തനത്തിന് മാന്യതയും ധാർമ്മികതയും ഉണ്ട്. അത് നഷ്ടപ്പെടുന്നെന്ന മനോവ്യഥ കോൺഗ്രസിനകത്ത് ഉണ്ട്. തെറ്റായ നിലയിൽ പ്രമോട്ട് ചെയ്യാൻ ചിലർ ശ്രമിച്ചെന്ന വാദമുണ്ട്. പ്രതിപക്ഷ നേതാവ് പ്രകോപിതനായി എന്തെല്ലാമോ വിളിച്ച് പറയുന്നു. മുതിർന്ന നേതാക്കളുടെ വരെ അഭിപ്രായം കേട്ട് പ്രതികരിക്കണമായിരുന്നു. രാഷ്ട്രീയത്തിനും പൊതു പ്രവർത്തനത്തിനും അപമാനം ഉണ്ടാക്കുന്നവരെ സംരക്ഷിക്കുന്ന രീതി ഉണ്ടാകില്ല. രാഹുലിനെതിരായ ആരോപണത്തിൽ നിയമപരമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതികളുടെ ലൈം​ഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടം യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെക്കുകയും, കോൺഗ്രസ് രാഹുലിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. അതേസമയം ലൈംഗിക പീഡന ആരോപണങ്ങളിൽ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നത്. നേതൃത്വവുമായുള്ള ആശയ വിനിമയത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആരോപണങ്ങൾക്ക് രാഹുൽ തന്നെ മറുപടി പറയട്ടെ എന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം.