ബലാത്സംഗക്കേസ് : റാപ്പര്‍ വേടന് ഉപാദികളോടെ മുൻ‌കൂർ ജാമ്യം അനുവദിച്ച് കോടതി

Spread the love

കൊച്ചി : ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി.

ജസ്റ്റിസ് ബെച്ചു കുര്യന്‍ അധ്യക്ഷനായ ബെഞ്ച് ഇരു വിഭാഗങ്ങളുടെയും വാദം കേട്ടശേഷമാണ് ജാമ്യം അനുവദിച്ചത്.

തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത ബലാല്‍സംഗ കേസിലാണ് വേടന് മുന്‍കൂര്‍ ജാമ്യം നൽകിയത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്, ഒൻപതാം തീയതി പോലീസ് സ്റ്റേഷനിൽ ഹാജരാകണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിക്രമം നടത്തിയെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് രണ്ട് യുവതികള്‍ പരാതി നല്‍കിയിരുന്നു. ജൂലൈ 31നാണ് യുവഡോക്ടറുടെ പരാതിയില്‍ വേടനെതിരെ തൃക്കാക്കര പൊലീസ് ബലാത്സംഗ കേസ് ചുമത്തിയത്. ഇതില്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചതിനിടെയാണ് വീണ്ടും വേടനെതിരെ പരാതികള്‍ ഉയർന്നത്.

ദളിത് സംഗീതത്തില്‍ ഗവേഷണം ചെയ്യാനായി വിവരം തേടി ഫോണില്‍ ബന്ധപ്പെട്ട യുവതിയെ 2020 ഡിസംബറില്‍ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി വേടന്‍ അതിക്രമം നടത്തി എന്നാണ് ഒരു പരാതി.