വൈക്കം-വെച്ചൂര്‍ റോഡ് ഭൂമി ഏറ്റെടുക്കൽ: ഗസറ്റ് വിജ്ഞാപനമായി; ഭൂമി ഏറ്റെടുക്കാൻ നടപടി പൂർത്തിയാക്കി റോഡ് നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് സി കെ ആശ എംഎൽഎ

Spread the love

വൈക്കം: കിഫ്ബിയുടെ 157 കോടി രൂപയുടെ ധനസഹായത്തോടെ നിർമിക്കുന്ന വൈക്കം–വെച്ചൂർ റോഡ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ നടപടികൾ അന്തിമഘട്ടത്തിലെത്തി. ഇതിന്റെ ഭാഗമായി കെഎൽഎ ആർആർ ആക്ട് 2013 പ്രകാരമുള്ള 19(1) വിജ്ഞാപനം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ചു.

ഗസറ്റ് വിജ്ഞാപന തീയതി മുതല്‍ 30 ദിവസത്തെ നോട്ടീസ് നല്‍കി ഭൂമി ഏറ്റെടുക്കുന്ന 963 ഭൂവുടമകളെയും നേരില്‍കേട്ട് ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചതിനുശേഷം ഭൂമിവില കൈമാറാനാകുമെന്ന് സി കെ ആശ എംഎല്‍എ അറിയിച്ചു.

ഏറ്റെടുക്കുന്ന ഭൂമിയുടെ വിലയായി 85.77 കോടി രൂപ കിഫ്ബിയില്‍നിന്നു കെആർഎഫ്ബി വഴി ഭൂമി ഏറ്റെടുക്കല്‍ സ്പെഷല്‍ തഹസില്‍ദാർക്ക് കൈമാറിയിട്ടുണ്ട്. ഇതോടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി, സമയബന്ധിതമായി റോഡ് നിർമാണം ആരംഭിക്കാനുള്ള സാഹചര്യം ഒരുക്കിയിരിക്കുകയാണെന്ന് എംഎൽഎ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group