തൊടുപുഴ സിവിൽ സ്റ്റേഷനിൽ ഓണം ഖാദി മേള നടത്തി :തഹസീൽദാർ യു. രാജീവ് മേള ഉദ്ഘാടനം ചെയ്തു: സംസ്ഥാന ഖാദി ഗ്രാമ വ്യവസായ ബോർഡ് അംഗം കെ.എസ്.രമേഷ് ബാബു അധ്യക്ഷത വഹിച്ചു.

Spread the love

തൊടുപുഴ: ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സിവിൽ സ്റ്റേഷനിൽ ഏകദിന ഓണം ഖാദി മേള നടത്തി. തഹസീൽദാർ യു. രാജീവ് മേള ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഖാദി ഗ്രാമ വ്യവസായ ബോർഡ് അംഗം കെ.എസ്.രമേഷ് ബാബു അധ്യക്ഷത വഹിച്ചു.

കൃഷി ഡപ്യൂട്ടി ഡയറക്ടർ എസ് ആശ ആദ്യ വില്പന നിർവ്വഹിച്ചു.ഖാദി ജില്ലാ പ്രോജക്ട് ഓഫീസർ ഷീനാമോൾ ജേക്കബ്ബ് മുഖ്യപ്രഭാഷണം നടത്തി. ഖാദി തുണിത്തരങ്ങൾക്ക് 30% സർക്കാർ റിബേറ്റും സർക്കാർ, അർധ സർക്കാർ, പപൊതുമേഖലാ, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രഡിറ്റ് സൗകര്യവും

സെപ്തം.4വരെ സംസ്ഥാനത്തെ ഖാദി ഗ്രാമ സൗഭാഗ്യകളിലും അംഗീകൃത ഖാദി സ്ഥാപനങ്ങളിലുംലഭിക്കും ഖാദി ഷർട്ട്, മുണ്ടുകൾ, തോർത്ത്, ജൂട്ട് സിൽക്ക് സാരി, കുപ്പടം സാരി, കോട്ടൺ സാരി, ചുരിദാർ സെറ്റുകൾ, ബെഡ് ഷീറ്റ്, ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങളായ തേൻ, മരച്ചക്കിലാട്ടിയ എള്ളെണ്ണ, സോപ്പ്, പശ തുടങ്ങിയവയും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സജ്ജമാക്കിയിട്ടുണ്ട്.ഓണം പ്രമാണിച്ച് ആകർഷകമായ സമ്മാന പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. ഓരോ ആയിരം രൂപയുടെ പർച്ചേസിനും ഓരോ സമ്മാന കൂപ്പൺ നൽകും. ഒക്ടോ. 7 ന് തിരുവനന്തപുരത്ത് നടത്തുന്ന മെഗാ നറുക്കെടുപ്പിൽ ഒന്നാം

സമ്മാനം ടാറ്റാ ടിയാഗോ ഇലക്ട്രിക് കാർ, രണ്ടാം സമ്മാനം ഓരോ ജില്ലയിലും ഒന്നു വീതം14 ബജാജ് ചേതക് ഇലക്ട്രിക് സ്ക്കൂട്ടറുകൾ, 3-ാം സമ്മാനം 50 പേർക്ക് 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ എന്നിവ നൽകും. കൂടാതെ ജില്ലാ തലത്തിലുള്ള പ്രതിവാര നറുക്കെടുപ്പിൽ ഒരാൾക്ക് 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും ലഭിക്കും.