കോണ്‍ക്രീറ്റ് മിശ്രിതം വാഹനങ്ങളിലേക്ക് വീണു; കുപ്പിവെള്ളം വാങ്ങി വണ്ടികൾ കഴുകി ഉടമകള്‍; അരമണിക്കൂറിൽ വിറ്റഴിഞ്ഞത് 72 കുപ്പിവെള്ളം

Spread the love

ഹൈവേ നിർമാണം അതിവേഗം പുരോഗമിക്കുന്ന അഞ്ചാം റീച്ചിലെ അരൂർ അമ്പലത്തിനും ബൈപ്പാസിനും ഇടയില്‍ ചൊവ്വാഴ്ച രാത്രി ഏഴരയോടെ വാഹനങ്ങളാകെ പെട്ട അവസ്ഥയായിരുന്നു. എസ്‌എൻ നഗറിന് സമീപം കോണ്‍ക്രീറ്റ് നടക്കുന്നതിനിടെ  കോണ്‍ക്രീറ്റ് മിശ്രിതം അടങ്ങുന്ന വെള്ളം വാഹനങ്ങളിലേക്ക് വീഴുകയായിരുന്നു. കാർ, ബൈക്ക് അടക്കം പത്തിലധികം വാഹനങ്ങളില്‍ കോണ്‍ക്രീറ്റ് മിശ്രിതം അടങ്ങുന്ന വെള്ളം വീണു.

കോൺഗ്രീറ്റ് മിസ്രിതം ഉണങ്ങിക്കഴിഞ്ഞാൽ വാഹനത്തില്‍നിന്നും കഴുകിയാല്‍ പോകില്ല എന്നതിനാല്‍ അപ്പോള്‍ത്തന്നെ വാഹന ഉടമകളെല്ലാം സമീപത്തെ കടയിലെത്തി കുപ്പിവെള്ളം വാങ്ങി മിശ്രിതത്തിന് മുകളില്‍ ഒഴിച്ചു വാഹനങ്ങൾ വൃത്തിയാക്കി. അരമണിക്കൂറിനുള്ളില്‍ ഇത്തരത്തില്‍ ഒരു ലിറ്ററിന്റെ ആറുപെട്ടി, അതായത് 72 കുപ്പി വെള്ളമാണ് വിറ്റുതീർന്നതെന്ന് സംഭവം നടന്നതിന് സമീപത്തുള്ള തളിക റസ്റ്ററന്റ് ഉടമ ഷെഫീക്ക് പറഞ്ഞു.

 സംഭവം നടക്കുമ്പോൾ കരാർ കമ്പനിയുടെ ഉത്തരവാദപ്പെട്ടവരാരും ഇല്ലായിരുന്നു എന്ന് വാഹന ഉടമകള്‍ പറയുന്നു. സമീപത്തെ കടയില്‍ വെള്ളം തീർന്നതിനെത്തുടർന്ന് ചിലർ സോഡ വാങ്ങിയും മിശ്രിതം വാഹനത്തില്‍നിന്നും കഴുകിക്കളഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group